Easy Pavakka Achar Recipe : പച്ചക്കറികളിൽ വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നാണ് പാവയ്ക്ക. എന്നാൽ എല്ലാവർക്കും പാവയ്ക്ക തോരനായോ കറിയായോ കഴിക്കാൻ വലിയ താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ രുചികരമായ രീതിയിൽ പാവയ്ക്ക അച്ചാറിട്ട് ഉപയോഗിക്കാനായി സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ മറ്റു രീതികളിൽ പാവയ്ക്ക ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കൈപ്പ് കുറയ്ക്കാനും സാധിക്കുന്നതാണ്. അത്തരത്തിൽ പാവയ്ക്ക അച്ചാർ
എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ പാവയ്ക്ക നല്ലതുപോലെ കഴുകി വെള്ളമെല്ലാം കളഞ്ഞ് തുടച്ചെടുക്കുക. അതിനകത്തെ കുരു പൂർണമായും കളഞ്ഞശേഷം ചെറിയ കഷണങ്ങളായി നീളത്തിൽ മുറിച്ചെടുക്കുക. പാവക്കയിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ വിനാഗിരിയും ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം 30 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. 30 മിനിറ്റിനു ശേഷം പാവയ്ക്ക കൈ ഉപയോഗിച്ച് നല്ലതുപോലെ പിഴിഞ്ഞ് അതിലെ വെള്ളം പൂർണമായും കളഞ്ഞെടുക്കണം.
ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് പാവയ്ക്ക വറുത്തു കോരാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. അരിഞ്ഞു വച്ച പാവയ്ക്ക മുഴുവനും നല്ല ക്രിസ്പായ രൂപത്തിൽ വറുത്തു കോരി എടുക്കണം. ശേഷം അച്ചാർ തയ്യാറാക്കാൻ ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ നല്ലെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുക് പൊട്ടിച്ച് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കണം. ശേഷം സ്റ്റൗ ഓഫ് ചെയ്ത് അല്പസമയം കാത്തിരിക്കാം. എണ്ണയുടെ ചൂട് ഒന്ന് മാറി തുടങ്ങുമ്പോൾ അതിലേക്ക്
ഒരു ടേബിൾസ്പൂൺ അളവിൽ പിരിയൻ മുളകുപൊടി, കാൽ ടീസ്പൂൺ അളവിൽ കായം, ഉലുവ പൊടിച്ചത്, ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. വീണ്ടും സ്റ്റൗ ഓൺ ചെയ്യാവുന്നതാണ്. ശേഷം വറുത്തു വച്ച പാവയ്ക്ക കൂടി മസാല കൂട്ടിനോടൊപ്പം ചേർത്ത് മിക്സ് ചെയ്യുക. അതിലേക്ക് ഒരു പിഞ്ച് അളവിൽ ശർക്കര കൂടി ചേർത്തു കൊടുക്കാം. അവസാനമായി പുളി പിഴിഞ്ഞത് കൂടി അച്ചാറിലേക്ക് ചേർത്ത് നല്ലതുപോലെ വെള്ളം വലിയിപ്പിച്ചെടുക്കണം. സ്റ്റവ് ഓഫ് ചെയ്യുന്നതിന് മുൻപായി കാൽ ടീസ്പൂൺ അളവിൽ വിനാഗിരി ചേർത്ത് കൊടുക്കാം. ഇത്രയും ചെയ്തു കഴിഞ്ഞാൽ രുചികരമായ പാവയ്ക്ക അച്ചാർ റെഡിയായി കഴിഞ്ഞു. ശേഷം എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ സൂക്ഷിച്ച് ആവശ്യാനുസരണം പാവയ്ക്ക അച്ചാർ ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Sheeba’s Recipes
Read Also :