Ingredients :
- പപ്പായ കഷണങ്ങൾ
- പച്ചമുളക്
- വിനാഗിരി
- തിളപ്പിച്ച ചൂടോടുകൂടിയ വെള്ളം
- ഉപ്പ്
Learn How To Make :
ഈയൊരു രീതിയിൽ പപ്പായ ഉപ്പിലിടാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുത്ത പപ്പായ കഷണങ്ങൾ, കാന്താരി മുളക്, പച്ചമുളക്, വിനാഗിരി, തിളപ്പിച്ച ചൂടോടുകൂടിയ വെള്ളം, ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കുരുവെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി മുറിച്ചെടുത്ത പപ്പായ ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് ചതച്ചുവച്ച കാന്താരി മുളകും, പച്ചമുളകും ഇട്ടശേഷം നന്നായി തിളപ്പിച്ച് എടുത്ത വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം പുളിക്ക് ആവശ്യമായ വിനാഗിരി കൂടി ഈ ഒരു കൂട്ടിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത ശേഷം പപ്പായ ഉപ്പിലിട്ടത് കുറച്ചുനേരം അടച്ച് വയ്ക്കാവുന്നതാണ്. രണ്ട് മണിക്കൂർ കഴിയുമ്പോഴേക്കും ഉപ്പെല്ലാം വെള്ളത്തിലേക്ക് നന്നായി അലിഞ് പപ്പായയിൽ പിടിച്ചിട്ടുണ്ടാകും. ഇപ്പോൾ നല്ല രുചികരമായ പപ്പായ ഉപ്പിലിട്ടത് റെഡി.
Read Also :
നുറുക്ക് ഗോതമ്പ് ഇരിപ്പുണ്ടോ? ഇപ്പോൾ തന്നെ ഉണ്ടാക്കിക്കോളൂ, വായിൽ അലിഞ്ഞിറങ്ങും ഹൽവ
മാവ് പുളിക്കാനായി കാത്തിരിക്കേണ്ട, അരി അരച്ച ഉടനെ ഇഡലി ഉണ്ടാക്കാം!