പറമ്പിലെ ഈ പപ്പായ മാത്രം മതി, ചപ്പാത്തിക്കും ചോറിനും അടിപൊളി കറി റെഡിയാക്കാം!
Easy Pappaya Mezhukkuvaratti Recipe
Ingredients :
- പപ്പായ
- മഞ്ഞൾ പൊടി
- ഉപ്പ്
- മുളക്
- വെളിച്ചെണ്ണ
- കറിവേപ്പില
- സവാള
- പച്ചമുളക്

Learn How To Make :
നല്ല വിളഞ്ഞ പപ്പായ എടുത്ത് കുരു എല്ലാം കളഞ്ഞ് കഴുകി എടുക്കുക. എന്നിട്ട് നീളത്തിൽ അരിയണം. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ്, രണ്ട് ടേബിൾ സ്പൂൺ ചതച്ച മുളക് എന്നിവ ചേർത്ത് കുഴയ്ക്കാം. ഒരു പാനിൽ മൂന്ന് സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് പുരട്ടി വച്ചിരിക്കുന്ന പപ്പായ ചേർത്ത് ഇളക്കി കൊടുക്കാം. ഇതിലേക്ക് കുറച്ച് കറിവേപ്പിലയും ചേർക്കാം. എന്നിട്ട് അടച്ചു വച്ച് വേവിയ്ക്കാം. മറ്റൊരു പാനിൽ രണ്ട് സ്പൂൺ വെളിച്ചെണ്ണ ചൂടാക്കിയിട്ട് ഒരു സവാളയും പച്ചമുളകും നീളത്തിൽ അരിഞ്ഞ് ഇട്ടുകൊടുക്കാം. ഇതിൽ ആവശ്യത്തിന് ഉപ്പും കൂടിയിട്ട് നന്നായിട്ട് വറുത്തെടുക്കുക. നമ്മൾ വേവിച്ചു വച്ചിരിക്കുന്ന പപ്പായയിലേക്ക് ഈ സവാളയും കൂടെ ഇട്ട് കൊടുത്തിട്ട് വേപ്പിലയും ഇട്ട് യോജിപ്പിക്കുക. നല്ല രുചികരമായ പപ്പായ മെഴുക്കുപുരട്ടി തയ്യാർ.
Read Also :
ചിക്കൻ വാങ്ങുമ്പോൾ ഒരിക്കൽ ഇങ്ങനെ വെച്ച് നോക്കണേ, അപ്പത്തിനും ചപ്പാത്തിക്കും ബെസ്റ്റ്!
ഉള്ളിവഴറ്റണ്ട! എണ്ണയൊഴിച്ചു ഞെവടിയെടുത്താൽ ഇരട്ടി രുചിയിൽ ടപ്പേന്നു ചിക്കൻകറി!