പപ്പായ ഉണ്ടോ? പത്ത് മിനുട്ടിൽ സാമ്പാർ തയ്യാറാക്കാം
Easy Papaya Sambar Recipe
Ingredients :
- പപ്പായ – 1
- തുവരപ്പരിപ്പ് – 100 ഗ്രാം
- പുളി – നെല്ലിക്ക വലിപ്പം
- ചുവന്നുള്ളി- 100 ഗ്രാം
- പച്ചമുളക്- 3 എണ്ണം
- മഞ്ഞള്‍പ്പൊടി – 1 ടേബിള്‍ സ്പൂണ്‍
- സാമ്പാര്‍ പൊടി- 2 ടേബിള്‍ സ്പൂണ്‍
- കടുക് – 1 ടേബിള്‍ സ്പൂണ്‍
- കറിവേപ്പില – 1തണ്ട്
- ഉണക്കമുളക് – 2 എണ്ണം
- വെളിച്ചെണ്ണ – ആവശ്യത്തിന്

Learn How To Make :
തുവാര പരിപ്പ് കുക്കറിൽ ഒരു വിസിൽ അടിച്ചു മാറ്റി വയ്ക്കുക. പച്ച പപ്പായ തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കി എടുത്തു വയ്ക്കുക. തൊലികളഞ്ഞ് വച്ചിരിക്കുന്ന പപ്പായയും ചുവന്നുള്ളി, മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. എന്ത് കഴിഞ്ഞാൽ ഇതിലേക്ക് നേരത്തെ വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് ചേർക്കാം. ശേഷം നിങ്ങൾക്ക് ആവശ്യമായ അനുസരിച്ച് പുളിവെള്ളം ചേർക്കുക. സാമ്പാർ പൊടി ചേർക്കുക. ഇതൊന്നു ചാറുകുറുകുന്നത് വരെ 5 മിനിറ്റ് തിളപ്പിക്കുക. ശേഷം ചട്ടി അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് കടുക് ഉലുവ, ഉണക്കമുളക് കറിവേപ്പില എന്നിവ ചേർത്ത് താളിച്ചെടുക്കുക. ഇത് വെന്തിരിക്കുന്ന സാമ്പാറിലേക്ക് ഒഴിച്ച് ഇളക്കുക രുചികരമായ പപ്പായ സാമ്പാർ തയ്യാർ.
Read Also :
ക്രിസ്മസിന് ഒരുക്കാം ബീറ്റ്റൂട്ട് വൈൻ, വെറും 3 ചേരുവ മതി
സാധാരണ വീട്ടിലുള്ള ചേരുവകൾ വെച്ച് ക്രിസ്മസ് കേക്ക്