Ingredients :
- കപ്പ
- തേങ്ങാപ്പാല്‍
- ചെറിയ ഉള്ളി
- കാന്താരി മുളക്
- ഇഞ്ചി
- കടുക്
- കറിവേപ്പില
- വറ്റല്‍ മുളക്
Learn How to make
അല്പം കട്ടിയുള്ള തേങ്ങാപാൽ തയ്യാറാക്കുക. ഇതിലേയ്ക്ക് നിങ്ങളുടെ എരിവിന് അനുസരിച്ച് കാന്താരിമുളക്, ഇഞ്ചി, ചെറിയ ഉള്ളി എന്നിവ ചതച്ച് ചേര്‍ത്ത് നല്ലപോലെ ഇളക്കി മാറ്റിവെക്കുക. ഇനി കപ്പ ചെറിയ കഷ്ണങ്ങളാക്കി മുറിക്കണം. നല്ലതുപോലെ കഴുകി വൃത്തിയാക്കി ഉപ്പും, കറിവേപ്പിലയും വെള്ളവും ഒഴിച്ച് പുഴുങ്ങിയെടുക്കുക. ഈ കപ്പയിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച തേങ്ങാപാൽ ചേർത്ത നല്ലപോലെ ഇളക്കുക. നല്ലപോലെ കുറുകി വരുമ്പോൾ ഇത് ഇറക്കി വെക്കാം. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, വറ്റൽമുളക്, കറി വേപ്പില ചേർത്ത് പൊട്ടിച്ച് കപ്പകൂട്ട് ഇതിലേക്ക് ഒഴിക്കാം. പാൽ കപ്പ തയ്യാർ.
Read Also :
ഹോട്ടൽ മുട്ട കറി ഇത്രയും രുചിയോടെ വീട്ടിൽ തയ്യാറാക്കിയാലോ
ഇത്രയും എളുപ്പമായിരുന്നോ? ബ്രെഡ് കൊണ്ട് അടിപൊളി വിഭവം