എളുപ്പത്തിൽ തയാറാക്കാവുന്ന ഓറഞ്ച് പുഡ്ഡിംഗ് റെസിപ്പി
Easy Orange Pudding Recipe
Ingredients:
- ഓറഞ്ചിന്റെ അല്ലി 500ഗ്രാം
- ഓറഞ്ച് തൊലി ചുരുട്ടിയത് കാൽ ടീസ്പൂൺ
- വാനില ഐസ്ക്രീം അര ലിറ്റർ
- ഓറഞ്ച് ജെല്ലി 100 ഗ്രാം
- ഓറഞ്ച് നീര് കാൽ ടീസ്പൂൺ
- ചെറുനാരങ്ങ നീര് ഒരു നാരങ്ങയുടെ

Learn To How Make:
ആദ്യമായി ഓറഞ്ചിന്റെ അല്ലി സിറപ്പാക്കണം. രണ്ട് കപ്പ് വെള്ളം ചേർത്ത് സിറപ്പ് തിളപ്പിക്കണം. തിളച്ചു തുടങ്ങുമ്പോൾ ജെല്ലി ചേർത്തിളക്കണം. ജെല്ലി മിശ്രിതത്തിൽ വാനില ഐസ്ക്രീം മയപ്പെടുത്തിയതിനുശേഷം ചേർക്കണം. തുടർന്ന് ഓറഞ്ച് തൊല്ലി ചുരുട്ടിയത്, നാരങ്ങാനീര്, ഓറഞ്ച് എസൻസ് എന്നിവ ചേർത്ത് യോജിപ്പിക്കുക. എന്നിട്ട് ഇത് ഈർപ്പം ഉള്ള ഒരു പാത്രത്തിൽ ഒഴിച്ച് സെറ്റ് ചെയ്യാൻ വയ്ക്കണം വിളമ്പുന്നതിനു മുമ്പ് ഒരു പാത്രം ഏതാനും നിമിഷം ചൂടുവെള്ളത്തിൽ വെച്ചശേഷം എടുക്കണം. മറ്റൊരു പാത്രത്തിലേക്ക് പ്രയാസംകൂടാതെ വിളമ്പുന്നതിനുവേണ്ടിയാണ്.
Read Also:
അയല വറുക്കുമ്പോൾ രുചി കൂട്ടാനായി ഈ ചേരുവ ചേർക്കൂ!
എളുപ്പത്തിലൊരുക്കാം ഒരു കിടിലൻ പാന്‍ കേക്ക്