Ingredients :
- മൈദ – 200 ഗ്രാം
- മുട്ട – 1 എണ്ണം
- പഞ്ചാസാര – 2 ടേബിൾസ്പൂൺ
- പാൽ – ആവശ്യത്തിന്
- ബേക്കിങ്ങ് സോസ – 1 ടീസ്പൂൺ
- ഓറഞ്ച് ജ്യൂസ് -1 കപ്പ്
- ഉപ്പ് – ഒരു നുള്ള്
Learn How To Make :
ഒരു ബൗളിൽ മൈദയും ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക്പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഒരു നുള്ള് ഉപ്പ്, ഓറഞ്ച് ജ്യൂസ് എന്നിവയോടെയൊപ്പം മുട്ട ചേർത്ത് അടിക്കുക. നിങ്ങളുടെ ഇഷ്ടമനുസരിച്ച്ഇതിലേക്ക് അല്പം പാൽ ചേർത്ത് നല്ലപോലെ അടിക്കുക. ദോശ മാവിന്റെ പരുവത്തിൽ എത്തുന്നവരെ കാത്തിരിക്കുക. ഒരു അഞ്ചു മിനിറ്റ് മാറ്റി വെക്കുക. ഒരു ഫ്രയിംഗ് പാൻ ചൂടാക്കി കുറച്ച് വെണ്ണ ചേർക്കുക. ചൂടായിക്കഴിഞ്ഞാൽ, ഒരു തവി മാവ് കോരിയൊഴിച്ച് കട്ടി കുറക്കാതെ വട്ടത്തിൽ പരത്തുക. രുചികരമായ പാൻ കേക്ക് തയ്യാർ.
Read Also :
പനീർ കുറുമ വെറും 5 മിനിറ്റിൽ! ഇതുമാത്രം മതി ചോറിനും ചപ്പാത്തിക്കും!
വാഴപ്പിണ്ടി അച്ചാർ കഴിച്ചിട്ടുണ്ടോ? റെസിപ്പി ഇതാ!