Ingredients :
- തക്കാളി
- ഉള്ളി
- കറിവേപ്പില
- വെളിച്ചെണ്ണ
- പച്ചമുളക്
- ഉപ്പ്
Learn How To Make :
ഈ സ്പെഷ്യൽ ചമ്മന്തി ഉണ്ടാക്കാനായി ആദ്യം സവാളയും തക്കാളിയും ഒന്ന് അരിഞ്ഞെടുക്കുക. ചെറിയ കഷ്ണങ്ങളാക്കി പൊടി പൊടിയായിട്ടാണ് അരിഞ്ഞെടുക്കേണ്ടത് ട്ടാ. നമ്മൾ ഇവിടെ സവാളയാണ് എടുത്തിരിക്കുന്നത്. സവാളക്ക് പകരം വേണമെങ്കിൽ നമുക്ക് ചെറിയ ഉള്ളി ഇതിനായി എടുക്കാം. മീഡിയം വലിപ്പത്തിലുള്ള തക്കാളിയും ഉള്ളിയും എടുത്താൽ മതിയാകും ഈ ചമ്മന്തി ഉണ്ടാക്കുവാനായിട്ട്. അതിനുശേഷം അരിഞ്ഞു വച്ച ഉള്ളിയും തക്കാളിയും ഒരു പാത്രത്തിലേക്ക് എടുക്കുക.
എന്നിട്ട് അതിലേക്ക് കുറച്ചു കറിവേപ്പില, എരുവിന് ആവശ്യമായിട്ടുള്ള പച്ചമുളക്, ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കുക. എന്നിട്ട് കൈകൊണ്ട് നന്നായി ഞരടി യോജിപ്പിക്കുക. കൈ കൊണ്ട് നന്നായി തിരുമ്മി തിരുമ്മി കുഴഞ്ഞ പരുവത്തിൽ വേണം ഉണ്ടാക്കാൻ. വേണമെങ്കിൽ നമുക്കിത് മിക്സിയിലും ചെയ്യാവുന്നതാണ്. നന്നായി അരഞ്ഞു പോവാതെ ശ്രദ്ധിക്കണം എന്നുമാത്രം. നാടൻ രീതിയിൽ അമ്മിയിൽ ചതച്ചെടുക്കുന്നതാണ് ഏറ്റവും രുചികരം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള വെളിച്ചെണ്ണയും ചേർത്ത് നന്നായി കൈ കൊണ്ട് തിരുമ്മി എടുത്താൽ നമ്മുടെ ചമ്മന്തി റെഡി.
Read Also :
ആരേയും കൊതിപ്പിക്കുന്ന കിടു പലഹാരം, ബോണ്ടയെക്കാൾ രുചിയിൽ!
ബിരിയാണി വെക്കാൻ അറിയില്ലേ! വിഷമിക്കേണ്ട, വെജിറ്റൽ ബിരിയാണി തയ്യാറാക്കാം പതിനഞ്ചു മിനിറ്റിൽ!