Ingredients :
- നുറുക്ക് ഗോതമ്പ് – ഒരു കപ്പ്
- ശർക്കര – മധുരത്തിന് ആവശ്യമായത്
- തേങ്ങാപ്പാൽ – ഒരു കപ്പ്
- നെയ്യ്
- ഏലയ്ക്കാപ്പൊടി
- ഉപ്പ്
Learn How To Make :
ആദ്യം തന്നെ നുറുക്ക് ഗോതമ്പ് മൂന്ന് മണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കണം. അതിനുശേഷം അത് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് മൂന്ന് തവണയായി അരിച്ചെടുക്കണം. ഒട്ടും തരിയില്ലാതെ പാല് മാത്രമായി കിട്ടുന്ന രീതിയിലാണ് വേണ്ടത്. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ശർക്കരപ്പാനി തയ്യാറാക്കി എടുക്കുക. മറ്റൊരു അടി കട്ടിയുള്ള പാത്രത്തിലേക്ക് സ്റ്റൗ ഓൺ ചെയ്ത ശേഷം എടുത്തുവച്ച നുറുക്ക് ഗോതമ്പിന്റെ പാല് ഒഴിച്ച്
കൊടുക്കാവുന്നതാണ്. തേങ്ങാപ്പാൽ കൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. അത് ചെറുതായി ഒന്ന് കുറുകി വരുമ്പോൾ ഉപ്പ് ഒരു പിഞ്ച് അളവിൽ ചേർത്ത് കൊടുക്കാവുന്നതാണ്. വീണ്ടും കൈവിടാതെ മാവ് കുറുക്കി ശർക്കരപ്പാനി അരിച്ചെടുത്തത് കൂടി ചേർത്തു കൊടുക്കുക. ഈയൊരു കൂട്ട് നന്നായി തിളച്ച് വറ്റി തുടങ്ങുമ്പോൾ ഒരു ടീസ്പൂൺ അളവിൽ പഞ്ചസാര, നെയ്യ്, ഏലയ്ക്കാപ്പൊടി ചേർത്തു കൊടുക്കാവുന്നതാണ്. നല്ലപോലെ വെള്ളം ഇല്ലാതെ കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി ഒരു ഷേപ്പ് ഉള്ള പാത്രത്തിൽ ആകുക. ചൂടറിയാൽ ഇഷ്ട്ടമുള്ള ഷേപ്പിൽ മുറിക്കാം.
Read Also :
മാവ് പുളിക്കാനായി കാത്തിരിക്കേണ്ട, അരി അരച്ച ഉടനെ ഇഡലി ഉണ്ടാക്കാം!
ഈ സീക്രെട്ട് ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടി, തേങ്ങ ചേർക്കാത്ത നല്ല കുറുകിയ ചട്നി!