About Easy Mysore Pak Recipe :
പണ്ട് മുതലേ എല്ലാവര്ക്കും ഏറെ പ്രിയമുള്ള ഒരു മധുരമാണ് മൈസൂർ പാക്ക്. സാധാരണ നമ്മൾ കേരളീയർ കൂടുതലും ഇത് പുറത്തു നിന്ന് വാങ്ങുകയാണ് പതിവ്. എന്നാൽ വീട്ടിലുള്ള കുറച്ച് ചേരുവകൾ വെച്ച് തന്നെ വളരെ രുചികരമായ മൈസൂർ പാക്ക് നമുക്ക് വീട്ടിൽ തയ്യാറാക്കാം. ഇതുണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്ന് നോക്കൂ.
Ingredients :
- Gram Flour. – 1 cup (200 ml)
- Sugar – 1 cup
- Ghee – 1/2 cup
- Oil – 1/2 cup
- Turmeric powder or color
- Cardamom powder
- Water – 100 ml
Learn How to Make Easy Mysore Pak Recipe :
ആദ്യം തന്നെ ഒരു കപ്പ് കടല മാവ് ഒരു പാനിൽ ഇട്ട് ഒന്ന് ചൂടാക്കി എടുക്കുക. ശേഷം അത് വാങ്ങി വെച്ച് മറ്റൊരു പാത്രത്തിൽ പഞ്ചസാര ലായനി ഉണ്ടാക്കുക. നേരത്തെ ചൂടാക്കി വെച്ച കടലമാവ് ഒന്ന് അരിച്ച് എടുക്കേണ്ടതുണ്ട്, പൊടി കട്ട പിടിക്കാതിരിക്കാൻ ആണ് അരിച്ചെടുക്കുന്നത്. അരിച്ചെടുത്ത പൊടിയിലേക്ക് അര കപ്പ് നെയ്യ്, അര കപ്പ് ഓയിൽ, ഏലക്കാപ്പൊടി അല്പം എന്നിവ ചേർത്ത് നന്നായി കട്ട പിടിക്കാത്ത രീതിയിൽ ഇളക്കുക. കളർ കിട്ടാനായി മഞ്ഞൾ പൊടി ചേർക്കാം. അതിനുശേഷം നേരത്തെ നമ്മൾ പഞ്ചസാര ലായനി തയ്യാറാകുന്ന അതെ പാനിലേക്ക് ഈ കടലമാവ് ബാറ്റർ ഒഴിക്കുക.
പഞ്ചസാര ലായനി പാകമായോ എന്നറിയാൻ നമ്മുടെ കൈവിരൽ വെച്ച് ഒന്ന് അമർത്തി വിട്ടാൽ നൂല് പോലെ വരുന്നുണ്ടോ എന്ന് നോക്കിയാൽ മതി. ഇത് നല്ല പോലെ ഇളക്കി കൊണ്ടിരിക്കണം, ഇതിലെ വെള്ളം പോലുള്ള പരുവം മാറി കട്ട പോലെ ഉള്ള ടെക്സ്ചർ വന്നാൽ അടുപ്പിൽ നിന്ന് ഇറക്കുക, പിന്നീട് പാക്ക് ഷേപ്പ് വരാൻ പാകത്തിന് ആവശ്യമായ പാത്രത്തിൽ അല്പം നെയ്യ് തടവി വെക്കുക. ശേഷം മൈസൂർ പാക് ടെക്സ്ചർ ആ പാത്രത്തിലേക്ക് ചേർക്കുക. ഇത് നല്ലപോലെ പ്രസ് ചെയ്ത് വരഞ്ഞ് തണുക്കാൻ വെക്കുക. തണുത്ത കഴിഞ്ഞാൽ രുചികരമായ മൈസൂർ പാക്ക് റെഡി. Video Credits : Bincy’s Kitchen
Read Also :
ഉണ്ണിയപ്പം ശരിയാവുന്നില്ലേ, പഞ്ഞി പോലെ സോഫ്റ്റായ ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കാം
പഴം കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന ഈ പലഹാരം ആരും നുണഞ്ഞുപോകും