Easy Mutton Curry Recipe

വായിൽ വെള്ളമൂറുന്ന രുചിയിൽ ഒരു മട്ടൻ കറി

Easy Mutton Curry Recipe

Ingredients :

  • ആട്ടിറച്ചി അരക്കിലോ
  • തൈര് 100 ഗ്രാം
  • മുളകുപൊടി ഒരു ടീസ്പൂൺ
  • പച്ചമുളക് രണ്ടെണ്ണം
  • ഇഞ്ചി ഒരെണ്ണം
  • ഗ്രാമ്പൂ രണ്ടെണ്ണം
  • നെയ്യ് 150 ഗ്രാം
  • വെള്ളം രണ്ടര കപ്പ്
  • സവോള കാൽ കിലോ
  • തക്കാളി 100 ഗ്രാം
  • മഞ്ഞൾപൊടി കാൽ ടീസ്പൂൺ
  • വെളുത്തുള്ളി രണ്ട് അല്ലി
  • കറിവേപ്പില 2 തണ്ട്
  • ഏലക്ക മൂന്നെണ്ണം
  • ഉപ്പ് പാകത്തിന്
Easy Mutton Curry Recipe
Easy Mutton Curry Recipe

Learn How to make Easy Mutton Curry Recipe :

ഇറച്ചി കഴുകി വൃത്തിയാക്കിയ ശേഷം സവാള, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ അരച്ചെടുക്കണം. എന്നിട്ട് തക്കാളി അരിയണം പിന്നീട് കുക്കറിൽ നെയ്യ് ഒഴിച്ച് ചൂടാക്കി അതിൽ സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, അരച്ചത് എന്നിവയിട്ട് ചുവക്കുന്നത് വരെ വറുക്കണം അതിനുശേഷം ഇറച്ചി, ഇറച്ചി മസാലകൾ, തൈര്, തക്കാളി, വറ്റൽ മുളക്, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർക്കണം. വെള്ളം വറ്റുന്നത് വരെ ഇറച്ചി വറുക്കണം പിന്നീട് ഇറച്ചി അഞ്ചു മിനിറ്റ് കൂടി വറുക്കണം. വെള്ളം ഒഴിച്ച് കുക്കറടച്ച് ഏറ്റവും ഉയർന്ന ചൂടിൽ വയ്ക്കണം. 10 മിനിറ്റ് വേവിക്കണം കുക്കർ തണുത്തു കഴിഞ്ഞാൽ തുറന്നു ഉപയോഗിക്കാം.

Read Also :

കേരളത്തിന്റെ തനത് പലഹാരം അവലോസുണ്ട തയ്യാറാക്കാം!

ശർക്കര വരട്ടി പെർഫെക്റ്റായി എങ്ങനെ ഉണ്ടാക്കാം