Ingredients :
- സവാള – 3
- തക്കാളി – 1
- മുട്ട – 4
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- വെളുത്തുള്ളി – 3-4 അല്ലി
- ഓയിൽ – ആവശ്യത്തിന്
- കാശ്മീരി മുളക്പൊടി – 1 1/2 ടീസ്പൂൺ
- ഇഞ്ചി – ചെറിയ കഷണം
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – 3/4 കപ്പ്
Learn How To Make :
പാൻ അടുപ്പിൽ വെച്ച് ചൂടാക്കുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ, 3 ചെറിയ സവാള അരിഞ്ഞത് ചേർക്കുക. ശേഷം അര സ്പൂണ് ഉപ്പ് ചേർത്ത് ഉള്ളിയുടെ നിറം മാറുന്നത് വരെ വഴറ്റുക. അടുത്തതായി, 3-4 അല്ലി വെളുത്തുള്ളി, 4 അരിഞ്ഞ പച്ചമുളക്, ഒരു ചെറിയ കഷണം ഇഞ്ചി എന്നിവ ചേർക്കുക.
ശേഷം കുറച്ച് കറിവേപ്പില ചേർത്ത് നന്നായി വഴറ്റുക. എരിവ് കൂടുതൽ വേണമെങ്കിൽ പച്ചമുളകിന്റെ അളവ് കൂട്ടാം. ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒന്നര ടീസ്പൂൺ കശ്മീരി മുളകുപൊടിയും ചേർത്ത് ചെറുതീയിൽ ഇളക്കുക. എല്ലാ പൊടികളും നന്നായി മിക്സ് ആകുമ്പോൾ തക്കാളി അരിഞ്ഞത് ചേർക്കുക. ശേഷം മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. തിളച്ചു വന്നാൽ 4 മുട്ട പൊട്ടിച്ചൊഴിക്കുക. ഇളകാതെ മൂടി വെച്ച് അടച്ചു വെക്കുക. മുട്ട വെന്തു കഴിഞ്ഞാൽ രുചികരമായ കറി റെഡി.
Read Also :
നല്ല പഞ്ഞിപോലെ സോഫ്റ്റ് കള്ളപ്പം വേണോ? ഇതുപോലെ ചെയ്താൽ മതി
ഇത് ഇത്ര എളുപ്പം ആയിരുന്നോ? ഗോതമ്പുപൊടി കൊണ്ട് സോഫ്റ്റ് ഉണ്ണിയപ്പം