നെയ്യപ്പം തോറ്റുപോകും രുചിയിൽ പുത്തൻ പലഹാരം

About Easy Muscoth Halwa Recipe :

മൈദ മാവ് ഉണ്ടോ? അടിപൊളി രുചിയിൽ തയ്യാറാക്കാം പുത്തൻ പലഹാരം. നെയ്യപ്പം തോറ്റുപോകും രുചിയിലൊരു അടിപൊളി റെസിപ്പി. വളരെ സോഫ്റ്റ് ആയ അലിഞ്ഞു പോകുന്ന മസ്കോത് ഹൽവ കഴിച്ചിട്ടുണ്ടോ.?

Ingredients

  • maida -1&1/2 cup
  • Coconut milk -3 ltrs
  • sugar -1/2 + 1&1/2 cups
Easy Muscoth Halwa Recipe

Learn How to Make Easy Muscoth Halwa Recipe :

ആദ്യം തന്നെ ചപ്പാത്തിക്ക് കുഴക്കുന്ന പോലെ മൈദ നല്ല പോലെ ഉപ്പ് ചേർക്കാതെ കുഴച്ചെടുക്കുക. ശേഷം ഈ കുഴച്ച വെച്ച മൈദ മാവ് മുങ്ങി കിടക്കുന്ന രീതിയിൽ 5 കപ്പ് വെള്ളം ചേർക്കുക. മൈദ മാവ് കുതിർന്നു അതിലെ പാൽ കിട്ടാൻ വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്. ശേഷം മൂന്നു തേങ്ങാ ചിരകിയ പാൽ ഉണ്ടാക്കി വെക്കുക. ശർക്കരയോ അല്ലെങ്കിൽ പഞ്ചസാരയോ നിങ്ങളുടെ ഇഷ്ട്ടനുസരണം ഉരുക്കി വെക്കുക. ഒരു മണികൂർ ശേഷം കുതിർക്കാൻ വെച്ച മൈദ നല്ല പോലെ കുഴച്ച് അതിലെ പാൽ അരിച്ചെടുക്കുക, ബാക്കി വന്ന മൈദ വേസ്റ്റ് കളയാം. മൈദ വെള്ളം അനക്കാതെ ഒരു ജാറിൽ അൽപനേരം വെക്കുക. ശേഷം മുകളിൽ വന്നു നിൽക്കുന്ന വെള്ളം കളയുക.

അടിയിൽ അടിഞ്ഞു കൂടിയ മൈദ എടുക്കാം. ശേഷം അടുപ്പ് ഓൺ ആക്കി ഒരു ഉരുളിയിലേക്ക് ഈ മൈദ ഒഴിക്കുക, ചൂടായി വരുമ്പോൾ നാളികേര പാൽ ഒഴിക്കുക ഒന്നാം പാൽ, രണ്ടാം പാൽ ഒന്നിച്ച ചേർക്കാം. തിളച്ച് വരുമ്പോൾ പഞ്ചസാര പാനി ഒഴിക്കുക. ശേഷം അര സ്പൂൺ ഏലക്ക പൊടി, അര സ്പൂൺ ചെറിയ ജീരകം പൊടിച്ചത്, ഒരു നുള്ളു ബേക്കിങ് സോഡയും ചേർക്കുക. ഇത് നന്നായി കുറുകി വരുന്നത് വരെ ഇളക്കിയെടുക്കുക. അടിയിൽ പിടിക്കാതെ നോക്കുക. ശേഷം അടുപ്പിൽ നിന്ന് ഇറക്കി ചൂടറിയാൽ നല്ല ഷേപ്പിൽ മുറിച്ചെടുക്കാം.

Read Also :

ബാക്കി വന്ന ദോശമാവിൽ പഴം ഇങ്ങനെ ഇട്ടു നോക്കൂ, സ്വാദിഷ്ടമായ സ്നാക്ക് തയ്യാർ

കുക്കറിൽ ഇതേപോലെ ചായ ഒരു തവണ ഉണ്ടാക്കി നോക്കൂ, രുചി വേറെ ലെവൽ തന്നെ

Easy Muscoth Halwa Recipemuscoth halwa ingredients
Comments (0)
Add Comment