Easy Mooli Paratha Recipe

വിശപ്പ് മാറാൻ ഇതൊന്നു കഴിച്ചാൽ മതി

Easy Mooli Paratha Recipe

Ingredients :

  • ഗോതമ്പുപൊടി – രണ്ടു കപ്പ്
  • പച്ചമുളക് – 2 എണ്ണം
  • മൈദ – അരക്കപ്പ്
  • നാരങ്ങാനീര് – 1സ്പൂൺ
  • റിഫൈൻഡ് ഓയിൽ – രണ്ടു സ്പൂൺ
  • മുള്ളങ്കി അരിഞ്ഞത് – രണ്ടു കപ്പ്
  • നെയ്യ് – പാകത്തിന്
  • മല്ലിയില – രണ്ടു തണ്ട്
  • ഉപ്പ് – പാകത്തിന്
Easy Mooli Paratha Recipe
Easy Mooli Paratha Recipe

Learn How To Make :

ഒരു ബൗളിൽ ഗോതമ്പ് പൊടിയും മൈദയും എടുത്തു മിക്സ് ചെയ്യുക. ഇതിലേക്ക് റിഫൈൻഡ് ഓയിലും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തി മാവ് പരിവത്തിൽ കുഴച്ചെടുക്കുക. ഒരു 10 മിനിറ്റോളം ഈ മാവ് ഒന്ന് സെറ്റ് ആവാൻ മാറ്റിവെക്കുക. അടുത്തതായി ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് മുള്ളങ്കി ഗ്രേറ്റ് ചെയ്തതും പച്ചമുളക് അരിഞ്ഞു വെച്ചതും മല്ലിയിലയും ചേർത്ത് നന്നായി വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർക്കേണ്ടതാണ്. നല്ലപോലെ വഴന്ന് വന്നാൽ ഈ കൂട്ട് മാറ്റിവെക്കാം. ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് എടുത്ത് കനത്തിൽ പരത്തിയെടുക്കുക. ഇത് കൈകൊണ്ട് ചെറിയ ഒരു കുഴി ഉണ്ടാക്കി തയ്യാറാക്കിവെച്ച മസാലക്കൂട്ട് പരത്തിയ മാവിൽ നിറക്കുക. വീണ്ടും പരത്തിയെടുക്കുക. ഇത് ഒരു പാനിൽ ചുട്ടെടുക്കുക.

Read Also :

ഇതാണ് മക്കളെ മീൻ കറി! തേങ്ങാ പാലിൽ വറ്റിച്ചെടുത്ത ഒന്നാന്തരം കറിയാണിത്!

പുട്ടുപൊടിയുണ്ടോ? നെയ്പത്തിരി തയ്യാറാക്കാം ഈസി ആയി