പച്ചരി ഇരിപ്പുണ്ടോ.? എങ്കിൽ ഈ മിനി അപ്പം റെസിപ്പി ഒന്ന് പരീക്ഷിച്ച് നോക്കുന്നോ.?

About Easy Mini Appam Recipe :

പച്ചരി കൊണ്ട് അപ്പം നമ്മുടെ വീടുകളിൽ ഉണ്ടാക്കാറുണ്ട്.എന്നാൽ വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കിയാലോ.വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് അപ്പം .ഇതിൻറെ കൂടെ മുട്ട കറി കൂടെ ആയാലോ… ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു.ടേസ്ററിയായ അപ്പവും മുട്ട കറിയും തയ്യാറാക്കുന്നത് നോക്കാം…

Ingredients :

  • പച്ചരി-2 കപ്പ്
  • ഉഴുന്ന് -1 ടീസ്പൂൺ
  • തേങ്ങ ചിരകിയത് -1 കപ്പ്
  • പഞ്ചസാര
  • ഉപ്പ്
  • ചോറ്
  • സവാള
  • തക്കാളി
  • മസാലകൾ
  • വെളുത്തുള്ളി
  • വറ്റൽമുളക്
  • പച്ചമുളക്
  • മുട്ട
Easy Mini Appam Recipe

Learn How to make Easy Mini Appam Recipe :

ആദ്യം പച്ചരി വെള്ളത്തിൽ ഇട്ട് കഴുകി എടുക്കുക.ഇതിലേക്ക് ഉഴുന്ന് ചേർക്കുക.ഇത് 6 മണിക്കൂർ വെക്കുക. അരി മിക്സിയിൽ ഇട്ട് അരച്ച് എടുക്കുക. അരി കുറച്ച് സമയം ഫ്രിഡ്ജിൽ വെച്ചാൽ മിക്സി ചൂടാവില്ല. അരിയിലേക്ക് തേങ്ങ ,ചോറ്, ഉപ്പ്, പഞ്ചസാര ഇവ ചേർത്ത് കുറച്ച് വെള്ളം കൂടെ ചേർത്ത് അരച്ചെടുക്കുക. 8 മണിക്കൂർ റെസ്റ്റിൽ വെക്കുക. ഉപ്പ് ചേർക്കുക. പഞ്ചസാര കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക.. ഇത് റെസ്റ്റിൽ വെക്കുക.

ഇനി കറിയാണ് ഉണ്ടാക്കേണ്ടത്. ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. കടുക് പൊട്ടിക്കുക. കറിവേപ്പില, വറ്റൽമുളക്, വറ്റൽമുളക് ഇവ ചേർക്കുക. സവാള , ഉപ്പ്, പച്ചമുളക് ഇവ ചേർത്ത് വഴറ്റുക. തക്കാളി വഴറ്റുക. മഞ്ഞൾപൊടി, മുളക്പൊടി, ഗരം മസാല ഇവ ചേർത്ത് വഴറ്റുക. ചൂട് വെള്ളം ഒഴിക്കുക. കുക്ക് ചെയ്യുക. തേങ്ങപാൽ ചേർക്കുക. മുട്ട ഇടുക. തിളപ്പിക്കുക. കുരുമുളക്പ്പൊടി , കറിവേപ്പില ചേർക്കുക. ഗ്യാസ് ഓഫ് ചെയ്യുക. അപ്പചട്ടി ചൂടാക്കുക. എണ്ണ തടവുക. ശേഷം മാവ് ഒഴിക്കുക.വേവിക്കുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.സ്വാദിഷ്ടമായ അപ്പവും മുട്ട കറിയും റെഡി.

Read Also :

റാഗി കൊണ്ട് പുട്ട് ഉണ്ടാക്കിയാലോ! ദിവസവും റാഗി ഒരു ശീലമാക്കൂ, കൊളെസ്ട്രോളും ഷുഗറും നോർമലാകും!

ഹോട്ടലുകളിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ തേങ്ങ ചട്ണി ഇനി വീട്ടിലും തയ്യാറാക്കാം

Easy Mini Appam Recipeeasy rava appam recipemini appam recipe kerala style
Comments (0)
Add Comment