Easy Mini Appam Breakfast Recipe

ബ്രേക്ക്ഫാസ്റ്റ് ഒരു വെറൈറ്റി ആയാലോ! ഇത്പോലെ അപ്പം ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ.?

Easy Mini Appam Breakfast Recipe

Ingredients :

  • പച്ചരി – 1 1/2 കപ്പ്
  • ചോറ് – 1 കപ്പ്
  • തേങ്ങ – 1 കപ്പ്
  • വെള്ളം – 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • പഞ്ചസാര – 1 ടീസ്പൂൺ
Easy Mini Appam Breakfast Recipe
Easy Mini Appam Breakfast Recipe

Learn How to Make :

ആദ്യമായി ഒന്നര കപ്പ് പച്ചരി ആവശ്യത്തിന് വെള്ളമൊഴിച്ച് നാലോ അഞ്ചോ മണിക്കൂറോളം നല്ലപോലെ കുതിർത്തെടുക്കണം. കുതിർത്തെടുത്ത അരി നല്ലപോലെ കഴുകി ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കണം. ശേഷം അതിലേക്ക് ഒരു കപ്പ് ചോറും ഒരു കപ്പ് തേങ്ങ ചിരകിയതും ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കണം. ഇതിലേക്ക് തേങ്ങ ചേർക്കുമ്പോൾ തേങ്ങയുടെ വെള്ള നിറമുള്ള ഭാഗം മാത്രം ചേർത്ത് കൊടുക്കുക. അല്ലെങ്കിൽ ഈ അപ്പത്തിന്റെ വെള്ള നിറം നഷ്ടമാകും. അടുത്തതായി അരച്ചെടുത്ത

മാവ് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം മിക്സിയുടെ ജാർ കഴുകിയ അല്പം വെള്ളം കൂടെ ഇതിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കാം. ഈ മാവ് പെട്ടെന്ന് പൊങ്ങി വരുന്നതിനായി ഈസ്റ്റ് ചേർക്കാവുന്നതാണ്. പക്ഷേ നമ്മൾ ഇവിടെ രാത്രി മുഴുവൻ അടച്ചു വെച്ച് റസ്റ്റ് ചെയ്യാനായി വെച്ച ശേഷം പിറ്റേ ദിവസമാണ് അപ്പം തയ്യാറാക്കുന്നത്. പിറ്റേ ദിവസത്തേക്ക് മാവ് നല്ലപോലെ പൊങ്ങി വന്നിട്ടുണ്ടാവും. ഒരു കുഴിയപ്പച്ചട്ടി അടുപ്പിൽ വെച്ച് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് അല്പം വെളിച്ചെണ്ണ പുരട്ടി കൊടുക്കണം. ശേഷം ഇതിലേക്ക് പൊങ്ങി വന്ന മാവ് ഒഴിച്ച് കൊടുക്കണം. വ്യത്യസ്ഥമാർന്ന ഈ കുഴിയപ്പം നിങ്ങളും ഉണ്ടാക്കി നോക്കൂ.

Read Also :

ആവിയില്‍ പഴുത്ത പഴം കൊണ്ട് ഒരു അടിപൊളി പലഹാരം

നേരെ ഏതുമാകട്ടെ! ഇതുപോലെ ഉണ്ടാക്കിയാൽ ആരും കഴിച്ച് പോകും; സോഫ്റ്റ് ടർക്കിഷ് ബ്രെഡ്ഡും അടിപൊളി ചിക്കൻ കറിയും!