Ingredients :
- പരിപ്പ്
- മത്തങ്ങാ
- പച്ചമുളക്
- ഉപ്പ്
- വെള്ളം
- വെളിച്ചെണ്ണ
- കടുക്
- വറ്റൽമുളക്
- വെളുത്തുള്ളി
- കറിവേപ്പില
- തക്കാളി
Learn How To Make :
അരക്കപ്പ് കറി പരിപ്പ് എടുത്ത് നന്നായി കഴുകി എടുക്കുക. കഴുകി എടുത്ത പരിപ്പ് ഒരു കുക്കറിലേക്ക് ഇടുക. 250 ഗ്രാം മത്തങ്ങാ ചെറുതായി അരിഞ്ഞത്. നാല് പച്ചമുളക് മുറിച്ചത്, ആവശ്യത്തിന് ഉപ്പ്, ഒന്നരക്കപ്പ് വെള്ളം എന്നിവയും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. രണ്ടു വിസിൽ വരുന്നത് വരെ ഇങ്ങനെ വെക്കാൻ വെയ്ക്കണം. ഒരു കറിചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽമുളക്, മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ഇട്ട് നല്ലതുപോലെ മൂപ്പിക്കുക. മൂത്ത് കഴിയുമ്പോൾ അതിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് തക്കാളി നന്നായി ഉടഞ്ഞു വരുന്നത് വരെ ഇളക്കുക. 3/ 4 ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർത്ത് നന്നായി ഇളക്കുക. ശേഷം നേരത്തെ കുക്കറിൽ വേകാൻ വെച്ച പരിപ്പ് കൂടി ഇതിലേക്ക് ചേർത്ത് ഇളക്കുക. കറി തയ്യാർ.
Read Also :
പാലപ്പം ശരിയാവുന്നില്ലേ? പാലപ്പത്തിന്റെ മാവിൽ ഈ ഒരു സൂത്രം ചേർത്തു നോക്കൂ! രുചിരഹസ്യം ഇതാ!
പഴവും, തേങ്ങാകൊത്തും മിക്സിയിൽ ഇതുപോലേ ഒന്ന് അടിച്ചെടുക്കൂ! നാലുമണി ചായക്ക് കിടിലൻ സ്നാക്ക്