Ingredients :
- ഉരുളക്കിഴങ്ങ് -2 എണ്ണം
- സവാള -1 എണ്ണം
- കടല പൊടി – 3/4 കപ്പ്
- ഗോതമ്പ് പൊടി/മൈദ -1/4 കപ്പ്
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- ഉഴുന്ന് -1 ടീസ്പൂൺ
- കടുക് -1/2 ടീസ്പൂൺ
- കായം പൊടി – 1/4 ടീസ്പൂൺ
- പച്ച മുളക് -3 എണ്ണം
- ഇഞ്ചി – ചെറിയ കഷ്ണം
- ഉപ്പ് -ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
- കറിവേപ്പില
Learn How To Make :
മസാല ബോണ്ട നമ്മൾ മലയാളികളുടെ ഒരു നൊസ്റ്റാൾജിക് പലഹാരമാണ്. ചായക്കടയിലെ അതേ രുചിയിൽ തന്നെ എങ്ങനെ നമുക്ക് മസാല ബോണ്ട വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് ഉലുവ കറിവേപ്പില എന്നിവ ചേർത്ത് പൊട്ടിച്ച് എടുക്കുക. അതിനുശേഷം വളരെ ചെറുതായി അരിഞ്ഞെടുത്ത സവാള ചേർത്ത് വഴറ്റുക. സവാള ഒരു ചെറിയ ഗോൾഡൻ നിറമായി വന്നാൽ അതിലേക്ക് ഇഞ്ചി പച്ചമുളക് എന്നിവ ചതച്ചത് ചേർക്കുക.
ഇതൊന്നു വഴന്നു വന്നാൽ അടുത്തതായി പുഴുങ്ങിവെച്ച ഉരുളക്കിഴങ്ങ് ചേർത്ത് നല്ലപോലെ ഉടച്ചു ചേർക്കുക ശേഷം ഇതിലേക്ക് ആവശ്യമായ മഞ്ഞൾപൊടിയും ഉപ്പും ചേർക്കേണ്ടതാണ്. ഇപ്പോൾ തയ്യാറാക്കിയ കൂട്ട് അൽപനേരം തണുക്കാനായി മാറ്റിവയ്ക്കുക. ഒരു ബൗളിൽ അല്പം കടലപ്പൊടി അല്ലെങ്കിൽ ഗോതമ്പ് പൊടിയോ ആവശ്യത്തിന് ഉപ്പ് ചേർത്ത് മഞ്ഞൾപൊടിയും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഇതിലേക്ക് അല്പാല്പമായി വെള്ളം ഒഴിച്ച് ഇഡ്ഡലി മാവ് പരുവത്തിൽ കലക്കി എടുക്കുക. കായപ്പൊടി കൂടി ചേർക്കാം നേരത്തെ തയ്യാറാക്കി വെച്ച മസാല കൂട്ട് ഉരുളകളാക്കി ഇപ്പോൾ തയ്യാറാക്കിയ മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക രുചികരമായ മസാല ബോണ്ട തയ്യാർ.
Read Also :
കപ്പ പുട്ട് കുട്ടികൾക്ക് ഇങ്ങനെ തയ്യാറാക്കി കൊടുക്കൂ
രാവിലേക്ക് ബ്രേക്ക്ഫാസ്റ്റ് ഇതാക്കികൂടെ!