വളരെ എളുപ്പത്തിൽ മാങ്ങ ഒഴിച്ച്കറി
Easy Mango Curry Recipe
Ingredients :
- പച്ച മാങ്ങ – ചെറുത് 1
- സവാള – ചെറുത് 1
- പച്ചമുളക് -3 എണ്ണം
- ചെറിയ ഉള്ളി 5 എണ്ണം
- ഇഞ്ചി – ചെറിയ കഷ്ണം
- കറിവേപ്പില 2 തണ്ട്
- തേങ്ങാപ്പാല്‍
- മുളക് പൊടി ആവശ്യത്തിന്
- മല്ലിപ്പൊടി ആവശ്യത്തിന്
- മഞ്ഞള്‍ ആവശ്യത്തിന്
- ഉപ്പ് ആവശ്യത്തിന്
- വെളിച്ചെണ്ണ ആവശ്യത്തിന്
- കടുക്, ഉലുവ, വറ്റല്‍ മുളക്

Learn How to Make
മാങ്ങാ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങൾ ആക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, കറി വേപ്പില, പൊടി വർഗ്ഗങ്ങൾ എല്ലാം ചേർത്ത് കൈകൊണ്ട് ഒന്ന് തിരുമ്മുക. ഇതിലേക്ക് തേങ്ങാപ്പാല്‍ രണ്ടാം പാല് ഒഴിച്ച് വേവിക്കുക. തിളച്ച് മാങ്ങാ വെന്തു വന്നാൽ തേങ്ങയുടെ ഒന്നാം പാല് ചേർക്കാം. ഒന്നാം പാൽ ഒഴിച്ച് കഴിക്കൽ കറി അധികം തിളക്കാൻ പാടില്ല. പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ,വറ്റൽമുളക്, കറി വേപ്പില എന്നിവ പൊട്ടിക്കുക. ശേഷം കറിയിലേക്ക് ഒഴിക്കുക. സ്വാദിഷ്ട്ടമായ മാങ്ങാ ഒഴിച്ച്കറി തയ്യാർ.
Read Also :
ഹോട്ടൽ മുട്ട കറി ഇത്രയും രുചിയോടെ വീട്ടിൽ തയ്യാറാക്കിയാലോ
ഇത്രയും എളുപ്പമായിരുന്നോ? ബ്രെഡ് കൊണ്ട് അടിപൊളി വിഭവം