ഇത്ര രുചിയിൽ ലിവർ ഫ്രൈ കഴിച്ചിട്ടുണ്ടോ?
Easy Liver Fry Recipe
Ingredients :
- കരൾ അരക്കിലോ
- വിനാഗിരി അര ടീസ്പൂൺ
- സവാള ഒരെണ്ണം
- ചുവന്നുള്ളി നാലെണ്ണം
- കറിവേപ്പില രണ്ടു തണ്ട്
- കുരുമുളകുപൊടി ഒരു ടീസ്പൂൺ
- മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
- മല്ലിപ്പൊടി മുക്കാൽ ടീസ്പൂൺ
- മുളകുപൊടി അര ടീസ്പൂൺ
- എണ്ണ ആവശ്യത്തിന്
- പെരുംജീരകം കാൽ ടീസ്പൂൺ
- കറുവപ്പട്ട ഒരെണ്ണം
- ഗ്രാമ്പൂ മൂന്നെണ്ണം
- ഉപ്പ് ആവശ്യത്തിന്

Learn How To Make :
കരൾ ചെറിയ കഷണങ്ങളാക്കിയ ശേഷം മല്ലിപ്പൊടി, കുരുമുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് ഇവ ചേർത്ത് അൽപസമയം വയ്ക്കുക. പിന്നീട് ഒരു കുഴിഞ്ഞ പാത്രത്തിൽ വേവാൻ ആവശ്യത്തിന് വെള്ളം ഒഴിച്ച് പാത്രം മൂടി വയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് മൂക്കുമ്പോൾ കടുക് പൊട്ടിച്ച് സവാള, ചുവന്നുള്ളി ഇവ അരിഞ്ഞത് ചേർത്ത് വഴറ്റുക. കറിവേപ്പിലയും ചേർക്കണം. സുഗന്ധ മസാലയും പിന്നീട് വേവിച്ച കരളും ചേർത്തു ഇളക്കി തീയിൽ വയ്ക്കുക. അവസാനമായി വിനാഗിരിയും ചേർത്ത് ഒന്നുകൂടി ഇളക്കി അരപ്പു കൂട്ട് ഇറച്ചിയിൽ പൊതിയും പരുവത്തിൽ വാങ്ങിച്ചു ചൂടോടെ വിളമ്പുക.
Read Also :
ഇതിന്റെ രുചി ഒരു രക്ഷയും ഇല്ല! ഒരിക്കൽ എങ്കിലും ഇങ്ങനെ ഉണ്ടാക്കണം
രുചിയോടെ നാടൻ കുമ്പളങ്ങ പുളിശ്ശേരി