Ingredients :
- അരിപ്പൊടി – ഒരു കപ്പ്
- ചോറ് – ഒരു കപ്പ്
- സവാള – 2
- ചിക്കൻ – 1kg
- പച്ചമുള ക് – 2
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – കാൽ ടീസ്പൂൺ
- മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- മുളകുപൊടി – ഒരു ടീസ്പൂൺ
- ഗരംമസാല – ഒരു ടീസ്പൂൺ
- മല്ലിപ്പൊടി – ഒരു ടീസ്പൂൺ
Learn How To Make :
ആദ്യം ഒരു പാനിൽ സവാള, രണ്ട് പച്ചമുളക്, കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റുക. വഴന്നു വരുമ്പോൾ
കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗരംമസാല, ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് പച്ച മണം മാറുന്നത് വരെ നന്നായി ഇളക്കുക. പച്ച മണം മാറുമ്പോൾ വേവിച്ച ചിക്കൻ ചേർത്ത് നന്നായി ഇളക്കുക.
ഇനി ഇടിയപ്പത്തിനുള്ള മാവ് തയാറാക്കാം, ഒരു മിക്സി ജാറിൽ ആവശ്യത്തിന് ചോറും, ഉപ്പ് ചേർത്ത് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ മാവ് ഒഴിച്ച് ഒരു കപ്പ് അരിപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ഒരു കപ്പ് അരിപൊടിക്ക് ഒരു കപ്പ് ചോറ് എടുക്കുക. മാവ് നന്നായി കുഴച്ച ശേഷം ഒരു സേവനാഴിയിലേക്ക് ഇട്ട് ഇഡലി തട്ടിൽ ചുറ്റിച്ച് മുകളിൽ ഒരു നേരത്തെ തയ്യാറാക്കിയ മസാല ചേർക്കുക, വീണ്ടും അല്പം മാവ് ചുറ്റിച്ച് ചേർക്കുക, ഇത് ഇഡലി തട്ടിൽ ആവിയിൽ വേവിക്കുക. രുചികരമായ വിഭവം തയ്യാർ.
Read Also :
ചെറുപയർ ഇതേപോലെ ഉണ്ണിയപ്പ ചട്ടിയിൽ ചെയ്തു നോക്കൂ.! ഇതുവരെ ആരും പറഞ്ഞു തരാത്ത റെസിപ്പി
നേരം ഏതുമാകട്ടെ, ഈ പലഹാരം ഉണ്ടാക്കിവെച്ചാൽ തീരുന്ന വഴി അറിയില്ല!