Easy Leftover Chappathi Recipe

എത്ര തിന്നാലും കൊതി തീരൂല; ചപ്പാത്തി കൊണ്ടൊരു കിടിലൻ വിഭവം | Easy Leftover Chappathi Recipe

Easy Leftover Chappathi Recipe: ഇന്ത്യൻ പാചകത്തിൽ ചപ്പാത്തിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പ്രഭാത ഭക്ഷണമായും അത്താഴത്തിനും ചപ്പാത്തി കഴിക്കുന്നവർ ധാരാളമുണ്ട്. ബാക്കി വരുന്ന ചപ്പാത്തി പലപ്പോഴും നമ്മൾ കളയാറാണ് പതിവ്. എന്നാൽ ഇനി മുതൽ ബാക്കി വന്ന ചപ്പാത്തി എന്ത് ചെയ്യുമെന്ന് ആലോചിച്ച് തല പുകയണ്ട. ബാക്കി വന്ന ചപ്പാത്തി കൊണ്ട് വളരെ പെട്ടന്ന് വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് എല്ലാവർക്കും പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു ഡിഷ്‌ പരിചയപ്പെടാം. ആദ്യം ഒരു നോൺ സ്റ്റിക്ക് പാൻ…

Easy Leftover Chappathi Recipe: ഇന്ത്യൻ പാചകത്തിൽ ചപ്പാത്തിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പ്രഭാത ഭക്ഷണമായും അത്താഴത്തിനും ചപ്പാത്തി കഴിക്കുന്നവർ ധാരാളമുണ്ട്. ബാക്കി വരുന്ന ചപ്പാത്തി പലപ്പോഴും നമ്മൾ കളയാറാണ് പതിവ്. എന്നാൽ ഇനി മുതൽ ബാക്കി വന്ന ചപ്പാത്തി എന്ത് ചെയ്യുമെന്ന് ആലോചിച്ച് തല പുകയണ്ട. ബാക്കി വന്ന ചപ്പാത്തി കൊണ്ട് വളരെ പെട്ടന്ന് വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് എല്ലാവർക്കും പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു ഡിഷ്‌ പരിചയപ്പെടാം.

  • Ingredients:
  • സൺഫ്ലവർ ഓയിൽ – 3 ടീസ്പൂൺ
  • തക്കാളി – 4 എണ്ണം
  • വെളുത്തുള്ളി – 2 ടേബിൾ സ്പൂൺ
  • ടൊമാറ്റോ സോസ് – 3 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ഒറിഗാനോ – 1 ടീസ്പൂൺ
  • ചില്ലി ഫ്ലേക്സ് – 1 ടീസ്പൂൺ
  • മല്ലിയില – ആവശ്യത്തിന്
  • ചീസ് – ആവശ്യത്തിന്
  • ക്യാപ്സിക്കം – 1 എണ്ണം
  • കാരറ്റ് – 1 എണ്ണം
  • ഉള്ളി – 1 എണ്ണം

ആദ്യം ഒരു നോൺ സ്റ്റിക്ക് പാൻ അടുപ്പിൽ വച്ച് പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നര ടീസ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ച് കൊടുക്കണം. എണ്ണ ചൂടാവുന്ന സമയത്ത് അതിലേക്ക് നാല് തക്കാളി പകുതിയായി മുറിച്ചത് വെച്ച് കൊടുക്കാം. ഇതിനെ അടച്ച് വെച്ച് ആറ് മിനിറ്റ് വരെ നന്നായി വേവിച്ചെടുക്കണം. ഇത് വെന്ത് വരുമ്പോൾ സ്റ്റവ് ഓഫ്‌ ചെയ്ത് വേറെ ഒരു പാത്രത്തിലേക്ക് മാറ്റണം. ഇതിന്റെ തൊലി കളഞ്ഞെടുത്തതിന് ശേഷം നന്നായി ഉടച്ചെടുക്കാം. ഒരു പാൻ എടുത്ത് അതിലേക്ക് ഒന്നര ടീസ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ച് എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർക്കാം.

ഇത് ചെറുതായി ഒന്ന് മൂത്ത് വരുമ്പോൾ ഉടച്ചു വെച്ച തക്കാളി ചേർത്ത് കൊടുത്ത് എല്ലാം കൂടെ നന്നായി മിക്സ്‌ ചെയ്ത്‌ കൊടുക്കണം. ശേഷം ആവശ്യത്തിന് ഉപ്പും കൂടി ചേർക്കാം. അടുത്തതായി ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ചേർത്ത് കൊടുക്കാം. ശേഷം ഒരു ടീസ്പൂൺ വീതം ഒറിഗാനോ, ചില്ലി ഫ്ലക്സ് എന്നിവ കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യാം. ഇത് ഏകദേശം വറ്റി വരുമ്പോൾ കുറച്ച് മല്ലിയില കൂടി ചേർത്ത് സ്റ്റവ് ഓഫ്‌ ചെയ്യാം. ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് എണ്ണ ഒന്ന് ബ്രഷ് ചെയ്ത് കൊടുക്കാം. ബാക്കി വരുന്ന ചപ്പാത്തി കൊണ്ട് ഈ എളുപ്പ വഴി അറിയാതെ നമ്മൾ എത്ര ചപ്പാത്തിയാണ് കളഞ്ഞത്. ഇനി മുതൽ നിങ്ങളും ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ. Easy Leftover Chappathi Recipe Credit: Dians kannur kitchen

Easy Leftover Chappathi Recipe

ചപ്പാത്തിയ്‌ക്കൊപ്പം ഈ കറി ഉണ്ടെങ്കിൽ സൂപ്പറാ