Easy Ladoo Recipe

ടേസ്റ്റിയും ഹെൽത്തിയുമായ പപ്പായ കൊണ്ട് ലഡു വീട്ടിൽ ഉണ്ടാക്കിയാലോ?

Indulge in the simplicity of our Easy Ladoo Recipe. Learn how to make these delicious Indian sweet treats effortlessly at home. Perfect for festivals and celebrations!

About Easy Ladoo Recipe :

ലഡു എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. വീട്ടിൽ ഏറ്റവും ഈസിയായി കിട്ടുന്ന പപ്പായ വെച്ച് ഒരു ടേസ്റ്റി ലഡു പരീക്ഷിച്ചാലോ?

Ingredients :

  • പച്ച പപ്പായ – 1 എണ്ണം
  • നെയ്യ് – 1 ടേബിൾ സ്പൂൺ
  • കശുവണ്ടി – 2 ടേബിൾ സ്പൂൺ
  • കിസ്മിസ്സ് – 2 ടേബിൾ സ്പൂൺ
  • പാൽ – 125 ml
  • പഞ്ചസാര – 125 ml
  • തേങ്ങ ചിരകിയത് – അര കപ്പ് ( 125 ml )
  • പാൽപ്പൊടി – ഒരു കപ്പ് ( 125 ml )
  • ഏലയ്ക്കാപ്പൊടി – ½ ടീസ്പൂൺ
Easy Ladoo Recipe
Easy Ladoo Recipe

Learn How to Make Easy Ladoo Recipe :

ഒരു പച്ച പപ്പായ എടുത്ത് തൊലി കളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കി ചെറുതായി ഗ്രേറ്റ്‌ ചെയ്തെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക ശേഷം എടുത്തു വെച്ചിരിക്കുന്ന നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ചെറുതായി അരിഞ്ഞ കശുവണ്ടിയും, കിസ്മിസ്സും ഇട്ടു നന്നായിട്ടു റോസ്റ്റ് ചെയ്തു എടുക്കാം, ശേഷം ഇതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന പപ്പായ ചേർത്ത് നന്നായിട്ട് ഇളക്കി വയറ്റിഎടുക്കാം. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന പാലും

പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി എടുക്കുക, ആവശ്യമെങ്കിൽ മാത്രം ഒരു പിഞ്ച് ഫുഡ് കളർ ചേർത്ത് കൊടുക്കാം. ശേഷം നന്നായി ഇളക്കി 5 മിനിറ്റ് അടച്ച് വെച്ച് വേവിച്ചെടുക്കുക. ശേഷം എടുത്തു വെച്ചിരിക്കുന്ന ചിരകിയ തേങ്ങയും പാൽപ്പൊടിയും കൂടി ചേർത്ത് ഇളക്കി ചുടാക്കി എടുക്കുക. ശേഷം തീ അണച്ച് മിക്സ് തണുക്കാൻ വയ്ക്കുക. തണുത്തതിനു ശേഷം ചെറിയ ഉരുളകളാക്കി എടുക്കാം. സ്വാദിഷ്ടമായ പപ്പായ ലഡു തയ്യാർ. Video credits : Hisha’s Cookworld

Read Also :

വായിൽ വെള്ളമൂറുന്ന രീതിയിൽ ദിൽഖുഷ് (തേങ്ങാ ബൺ) ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

ഗോതമ്പ് കൊണ്ട് ഒരു അടിപൊളി പലഹാരം!