രാവിലത്തെ ബ്രെക്ക്ഫാസ്റ്റ് ഒന്ന് മാറിചിന്തിച്ചാലോ? പഞ്ഞികെട്ട് പോലുള്ള അപ്പം
Easy Kuzhi Paniyaram Recipe
Ingredients :
- ദോശമാവ് – 2 കപ്പ്
- കാരറ്റ് -1
- പൊട്ടുകടല – 1 ടേബിൾ സ്പൂൺ
- കായപ്പൊടി- 1/4ടീസ്പൂൺ
- വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
- കടുക് – 1 ടീസ്പൂൺ
- ജീരകം – 1/2 ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് – 1 ടേബിൾ സ്പൂൺ
- അണ്ടിപ്പരിപ്പ് – 15
- സവാള – 1
- ഇഞ്ചി – ഒരിഞ്ചു കഷണം
- കറിവേപ്പില- 2 തണ്ട്
- പച്ചമുളക് – 2
- ഉപ്പ് – ആവശ്യത്തിന്

Learn How To Make :
ആദ്യം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ജീരകം ചേർക്കുക. ശേഷം ഉഴുന്നും പൊട്ടുകടലയും ചേർത്ത് ഇളം ബ്രൗൺ നിറമാകുമ്പോൾ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. അതിനുശേഷം ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കുറച്ച് മല്ലിയില എന്നിവ ചേർത്ത് വഴറ്റുക. അണ്ടിപ്പരിപ്പ് പൊടിച്ചത്, കായപ്പൊടി, ചെറുതായി അരിഞ്ഞ കാരറ്റ് എന്നിവ ചേർക്കുക. കാരറ്റിലെ വെള്ളം വറ്റിയാൽ തീ ഓഫ് ചെയ്യുക. ചൂടറിയാൽ ദോശ മാവിൽ ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാം. ഒരു ഉണ്ണിയപ്പ ചട്ടി ചൂടാക്കി അതിൽ അല്പം എണ്ണ ഒഴിച്ച് മാവ് ചേർക്കുക, ഇത് ചെറിയ തീയിൽ പാകം ചെയ്യണം. മാവ് ഉയരാൻ തുടങ്ങുമ്പോൾ മറിച്ചിടുക. ഇരുവശവും ഇളം ബ്രൗൺ നിറമാകുമ്പോൾ എടുത്ത് മാറ്റുക. രുചികരമായ പണിയാരം തയ്യാർ.
Read Also :
ഇഡ്ഡലി മാവ് വെച്ച് കൊതിയൂറും തേൻമിഠായി
ഈയൊരു തേങ്ങ മുളക് ചട്നി ഉണ്ടെകിൽ ഇഡ്ഡലി/ദോശ കഴിയുന്നതേ അറിയില്ല