ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ ചൂടാ ഫിഷ് ഫ്രൈ ഉണ്ടാക്കിയാലോ

About Easy Kozhuva Fry Recipe :

മീൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടം ആയിരിക്കുമല്ലോ. പല തരത്തിലുള്ള സീ ഫുഡ് ഐറ്റംസ് നാം കടകളിൽ നിന്നും കഴിക്കാറുണ്ട്. മീൻകറി വെച്ചതും മീൻ വറുത്തതും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ വീടുകളിൽ മീൻ വറുക്കുമ്പോൾ ടേസ്റ്റ് കൂട്ടുവാനായി എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് നോക്കാം.

ഈയൊരു രീതിയിൽ മീൻ വറുക്കുകയാണെങ്കിൽ മീനു അപാര ടേസ്റ്റ് ആയിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട. ഇതിനായി ഏതുതരം മീൻ എടുത്താലും സാധാരണ ചെയ്യുന്നതുപോലെ ആദ്യം തന്നെ കഴുകി വൃത്തിയാക്കിയാണ് ചെയ്യേണ്ടത്. ശേഷം കഴുകി വെച്ച മീൻലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പുമിട്ട് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ആയിരിക്കണം നമ്മുടെ സ്പെഷ്യൽ ഇൻഗ്രീഡിയന്റ്സ് ചേർക്കേണ്ടത്.

Easy Kozhuva Fry Recipe

ടേസ്റ്റ് കൂട്ടുവാനായി നാം ചേർക്കേണ്ടത് കുറച്ച് ചിക്കൻ മസാല ആണ്.ചിക്കൻ മസാലയും മല്ലിപ്പൊടിയും ചേർക്കുമ്പോൾ മീനിന് പ്രത്യേക ഒരു ടേസ്റ്റ് ലഭിക്കുന്നതായിരിക്കും. കൂടാതെ മിക്സ് ചെയ്യുമ്പോൾ കുറച്ചു വെളിച്ചെണ്ണ വെള്ളമൊഴിച്ചു മിക്സ്‌ ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കണം. ചിക്കൻ മസാല ഇല്ലാത്ത വീടുകളാണെങ്കിൽ ഗരംമസാല ചേർത്താലും മതിയാകും. ഇവയുടെ ഫ്ലേവർ മീൻലേക്ക് ചെല്ലുമ്പോൾ നമുക്ക് വറക്കുമ്പോൾ നല്ലൊരു രുചി ലഭിക്കുന്നതാണ്.

ഈ കൂട്ടുകൾ എല്ലാം കൂടി മിക്സ് ചെയ്ത് മീനിലേക്ക് പുരട്ടി കുറച്ചുസമയം വെച്ചതിനുശേഷം പാനിൽ എണ്ണ ചൂടാക്കി വറുത്തുകോരി എടുക്കാവുന്നതാണ്. ചിക്കൻ മസാല ചേർക്കുമ്പോൾ കിട്ടുന്ന ഒരു രുചി വേറൊരു മസാലക്കൂട്ട് ചേർത്താലും നമുക്ക് ലഭിക്കുന്നതല്ല. എല്ലാവരും അവരവരുടെ വീടുകളിൽ ട്രൈ ചെയ്തു നോക്കുമല്ലോ.

Read Also :

പച്ചരിയും പാലും ഉണ്ടോ..? രാവിലെ അടിപൊളി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

വായിൽ വെള്ളമൂറുന്ന നെല്ലിക്ക കറി തയ്യാറാക്കാം

Easy Kozhuva Fry Recipekozhuva fishkozhuva fry in english
Comments (0)
Add Comment