നാടൻ രീതിയിൽ കോവക്ക തേങ്ങ അരച്ച കറി, മീൻ കറി പോലും മാറി നിൽക്കുന്ന രുചിയിൽ
Ivy Gourd Curry Recipe : A Delicious and Nutritious Dish with Tender Ivy Gourds
About Easy Kovakka Curry Recipe :
ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും കഴിക്കാൻ കഴിയുന്ന രുചികരമായ ഒരു കറി ആണ് ഇന്നിവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.
തേങ്ങയരച്ച രുചികരമായ കോവക്ക കറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
Ingredients :
- കോവക്ക – അര കിലോ
- സവാള – 1
- ഇഞ്ചി 1കഷ്ണം
- പച്ചമുളക്
- മഞ്ഞൾപൊടി – മുക്കാൽ ടേബിൾസ്പൂൺ
- മുളക്പൊടി – ഒന്നര ടേബിൾസ്പൂൺ
- തക്കാളി 2
- അര മുറി തേങ്ങ
- ഉപ്പ്
- വെളിച്ചെണ്ണ
Learn How to Make Easy Kovakka Curry Recipe :
അതിനായി അരക്കിലോ എടുക്കുക കോവക്ക 4 ആയി അരിഞ്ഞ് എടുക്കുക. ഇത് കറി വെക്കാൻ ഉദ്ദേശിക്കുന്ന മൺചട്ടിയിലേക്ക് ഇടുക. ശേഷം അതിലേക്ക് 1സവാള ചെറുതായി അരിഞ്ഞത്, 1കഷ്ണം ചെറുതായി ഇഞ്ചി അരിഞ്ഞത്, പച്ചമുളക് നിങ്ങളുടെ എരിവിനനുസരിച്ച് എന്നിവ ചേർക്കുക. ശേഷം മുക്കാൽ ടേബിൾസ്പൂൺ മഞ്ഞൾപൊടി, ഒന്നര ടേബിൾസ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിന് വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി കൈവെച്ച് തിരുമ്മേണ്ടതുണ്ട്. ശേഷം 2തക്കാളി അരിഞ്ഞതും ചേർത്ത് വീണ്ടുംഇതേപോലെ ചെയ്യുക. ഇനി ഇത് 10മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക. അടുത്തതായി തേങ്ങ അരപ്പ് റെഡിയാക്കാം. അര മുറി തേങ്ങ ചിരകിയതും, ചെറിയ ചൂടുള്ള വെള്ളം ആവശ്യത്തിന്, എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.
പിന്നീട് കോവക്കയിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ഇളക്കി അടുപ്പിൽ വെക്കുക. നന്നായി ഒന്ന് തിളപ്പിക്കണം ഇത്. കറി നന്നായി തിളച്ചു വരുമ്പോൾ തേങ്ങ അരപ്പ് ചേർക്കുക. ഇതിലേക്ക് അല്പം വെള്ളവും കൂടെ ചേർക്കുക. നന്നായി ഇളക്കിയ ശേഷം 5 മിനിറ്റ് അടച്ചുവെച്ച് തിളപ്പിക്കുക. അതിനുശേഷം കുറച്ച് വിനെഗർ കൂടി ചേർത്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യുക. ഇനി കറിയിലേക്ക് താളിച്ചൊഴിക്കാനായി ഒരു പാൻ അടുപ്പത്തു വെക്കുക. അതിലേക്ക് വെളിച്ചെണ്ണ ചേർക്കുക. അര ടേബിൾസ്പൂൺ കടുക്, കുറച്ച് ചെറിയുള്ളി അരിഞ്ഞത്, ഒരുതണ്ട് കറിവേപ്പില, കുറച്ച് മുളക് പൊടി, കുറച്ച് മഞ്ഞൾ പൊടി, എന്നിവയും കൂടി ചേർക്കുക. ഇത് കറിയിലേക്ക് ഒഴിക്കുക. രുചികരമായ നല്ല നാടൻ കോവക്ക തേങ്ങ അരച്ച കറി റെഡി. Credit : Mia kitchen
Read Also :
കുക്കർ പാൽ പായസം! ഇനി പായസം തയ്യാറാക്കാം രുചിയോടെ വെറും 10 മിനുട്ടിൽ
ഉഴുന്ന് ചേർക്കാതെ ദോശയോ? അതും ടേസ്റ്റ് ഒട്ടും കുറയാതെ തന്നെ