Easy Koottukari Recipe

സദ്യയിലെ കൂട്ട്കറി ഞൊടിയിടയിൽ

Ingredients : Learn How To Make : കുതിർത്ത് വെച്ച കടല അൽപം മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിച്ചു വെക്കുക. ഒരു പാത്രത്തിൽ വേവിച്ച കടല, കായ, (ചേന)കിഴങ്ങ്, കുമ്പളം, പച്ചമുളക് എന്നിവ വേവിക്കാൻ ആവശ്യമായ വെള്ളം ഒഴിച്ച് തിളപ്പിക്കുക. തിളച്ച ശേഷം കുറച്ച് ഉപ്പ് ചേർത്ത് വീണ്ടും തിളപ്പിക്കുക. മൂന്നിലൊന്ന് തേങ്ങ ചിരകിയതും ജീരകവും അരച്ച് ചെറുപയർ മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇത് അടുപ്പിൽ നിന്നും ഇറക്കുക. വേറൊരു പാനിൽ…

Ingredients :

  • ഏത്തക്ക – 1കപ്പ്‌
  • ചേന – 1കപ്പ്‌
  • കടുക് – 1/2 ടീസ്പൂൺ
  • കുമ്പളങ്ങ – ചെറുതായി അരിഞ്ഞത് 1/2 കപ്പ്‌
  • പച്ചമുളക് അരിഞ്ഞത് – 1 ടീസ്പൂൺ
  • ജീരകം – 1/2 ടീസ്പൂൺ
  • കുരുമുളക് പൊടിച്ചത് – 1 ടീസ്പൂൺ
  • ചിരകിയ നാളികേരം – ഒന്ന്
  • വറ്റൽമുളക് – 2 എണ്ണം
  • ഉപ്പ് – പാകത്തിന്
  • കറിവേപ്പില – ആവശ്യത്തിന്
  • വെളിച്ചെണ്ണ – ആവശ്യത്തിന്
 Easy Koottukari Recipe
Easy Koottukari Recipe

Learn How To Make :

കുതിർത്ത് വെച്ച കടല അൽപം മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിച്ചു വെക്കുക. ഒരു പാത്രത്തിൽ വേവിച്ച കടല, കായ, (ചേന)കിഴങ്ങ്, കുമ്പളം, പച്ചമുളക് എന്നിവ വേവിക്കാൻ ആവശ്യമായ വെള്ളം ഒഴിച്ച് തിളപ്പിക്കുക. തിളച്ച ശേഷം കുറച്ച് ഉപ്പ് ചേർത്ത് വീണ്ടും തിളപ്പിക്കുക. മൂന്നിലൊന്ന് തേങ്ങ ചിരകിയതും ജീരകവും അരച്ച് ചെറുപയർ മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇത് അടുപ്പിൽ നിന്നും ഇറക്കുക.

വേറൊരു പാനിൽ ബാക്കിയുള്ള തേങ്ങയും കറിവേപ്പിലയും വെളിച്ചെണ്ണയിൽ വറുത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ ഇളക്കി കറിയിലേക്ക് ചേർക്കുക. കുറച്ച് വെളിച്ചെണ്ണയിൽ കടുകും മുളകും ചേർക്കുക. കുരുമുളക് പൊടി ചേർത്ത് എല്ലാം നന്നായി ഇളക്കുക. കൂട്ട് കറി തയ്യാർ.

Read Also :

മാറാലയും ചിലന്തി വലയും ഒന്നും വീട്ടിൽ വരില്ല ഇങ്ങനെ ചെയ്‌താൽ! 100% ഫലം

രാത്രി ചപ്പാത്തി കഴിക്കുന്നവർക്ക് കിടിലൻ റെസിപ്പി ഇതാ!