Ingredients :
- പച്ചരി – രണ്ട് കപ്പ്
- ചോറ് – ഒരു കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ഒന്നേമുക്കാൽ ഗ്ലാസ്
- എണ്ണ – ആവശ്യത്തിന്
Learn How To Make :
ആദ്യം തന്നെ പച്ചരി നന്നായി കഴുകി രണ്ടു മണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ട് വയ്ക്കുക. രാവിലെയാണ് മുട്ടയപ്പം തയ്യാറാക്കുന്നത് എങ്കിൽ രാത്രി അരി കുതിർത്താനായി ഇട്ടു വയ്ക്കാവുന്നതാണ്. പിറ്റേദിവസം രാവിലെ അരിയിലെ വെള്ളമെല്ലാം കളഞ്ഞശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. അരിയോടൊപ്പം ഒരു കപ്പ് അളവിൽ ചോറും,ആവശ്യത്തിന് ഉപ്പും,വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
ഏകദേശം ഇഡ്ഡലി മാവിന്റെ കൺസിസ്റ്റൻസിയിലാണ് ഈ ഒരു മാവ് വേണ്ടത്. എന്നാൽ ഇഡലി മാവ് പുളിപ്പിച്ച് എടുക്കുന്നതു പോലെ ഈയൊരു മാവ് പുളിപ്പിക്കേണ്ട ആവശ്യം വരുന്നില്ല. മാവ് അരച്ച ഉടനെ തന്നെ മുട്ടയപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ വറുത്തെടുക്കാൻ ആവശ്യമായ എണ്ണയൊഴിച്ച് കൊടുക്കുക.എണ്ണ നന്നായി തിളച്ച് തുടങ്ങുമ്പോൾ അതിയിലേക്ക് ഒരു കരണ്ടി അളവിൽ മാവൊഴിച്ചു കൊടുക്കുക.ഇങ്ങനെ ചെയ്യുമ്പോൾ പൂരി പൊന്തുന്നത് പോലെ മുട്ടയപ്പം എണ്ണയിൽ കിടന്ന് പൊന്തി വരുന്നതാണ്.മുട്ടയപ്പത്തിന്റെ രണ്ടുവശവും നല്ലതുപോലെ വെന്ത് കൃസ്പ്പായി തുടങ്ങുമ്പോൾ എണ്ണയിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്.
Read Also :
സൂപ്പർ ടേസ്റ്റിൽ നല്ല പതു പതുത്ത അപ്പം; വളരെ എളുപ്പത്തിൽ റവ കൊണ്ടൊരു പഞ്ഞി അപ്പം തയ്യാറക്കിയാലോ!
ഇനി ആരും അമൃതം പൊടി വെറുതെ കളയില്ല; ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ, വേറെ ലെവൽ രുചിയിൽ കൊതിയൂറും പലഹാരം.!!