കസ്കസ് എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഇന്ന് മധുരപാനീയങ്ങൾ ഉൾപ്പെടെ ഫലൂദ പോലുള്ള മിക്ക ആഹാര വസ്തുക്കളിലും കസ്കസ് അഥവാ കശകസ ഒഴിച്ച് കൂടാനാകാത്ത ഒന്നായി സ്ഥാനം പിടിച്ചിരിക്കുന്നു.
രുചി കൂട്ടാനും കാണാനുള്ള ഭംഗിക്കും മാത്രമല്ല നിരവധി ഗുണങ്ങൾ കൂടി പ്രധാനം ചെയ്യാൻ ഈ കുഞ്ഞൻ കുരുക്കൾക്കാകും. ദഹനസംബന്ധ പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ ഏറെ ഫലപ്രദമാണ്. പൊട്ടാസ്യം ധാരാളമായി അടങ്ങിയതിനാൽ വൃക്കയിൽ കല്ല് ഉണ്ടാകുന്നത് തടയുകയും
ചെയ്യുന്നു. കസ്കസ് ശരീരത്തിന്റെ ക്ഷീണം അകറ്റി നവോന്മേഷം പ്രദാനം ചെയ്യുന്നു. കസ്കസ് ഇനി പണം മുടക്കി കടയിൽ നിന്നും വാങ്ങേണ്ട. വീട്ടിൽ തന്നെഉള്ള തുളസി ചെടിയിൽ നിന്നും എളുപ്പം വേർതിരിച്ചെടുക്കാൻ സാധിക്കും.
രാമതുളസിയുടെ പൂവിലാണ് ഈ കുരുക്കൾ ഉള്ളത്. നല്ല വണ്ണം ഉണങ്ങിയ പൂവ് കയ്യിലിട്ടു തിരുമ്മിയാൽ ചെറിയ കുരുക്കൾ കാണാം. ഇത് അരിച്ചു സൂക്ഷിക്കാം. വെള്ളത്തിലിട്ട് അൽപ്പ നേരത്തിനു ശേഷം കറുത്ത കുരുക്കൾക്കു ചുറ്റും വെള്ള പാട തെളിഞ്ഞു വരുന്നത് കാണാം.
Read Also :
നോൺസ്റ്റിക് പാനിലെ കോട്ടിങ് ഇളകിയോ? ഒറ്റമിനിറ്റിൽ സ്റ്റീൽ പാത്രങ്ങൾ പോലെ വെട്ടിത്തിളങ്ങും!
ഈയൊരു മൂടി മതി, കിലോക്കണക്കിന് കക്കയിറച്ചി ക്ലീൻ ചെയ്യാം വെറും 5 മിനുട്ടിൽ