പാൽ വീട്ടിൽ ഉണ്ടോ?? ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതെ രുചിയിൽ കലകണ്ട് റെസിപ്പി

About Easy Kalakand Sweet Recipe :

നമ്മൾ സാധാരണ കടയിൽ നിന്നും വാങ്ങി കഴിക്കുന്ന ഒരു സീറ്റാണ് കലകണ്ട്. പക്ഷേ നമുക്കിത് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. പാൽ ഉപയോഗിച്ചും പാൽപ്പൊടി ഉപയോഗിച്ചും വളരെ ചെറിയ സമയം കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്ന ഒരു റെസിപ്പിയാണ് ഇത്. എങ്ങനെയാണ് വളരെ എളുപ്പത്തിൽ നല്ല ടേസ്റ്റ് ആയിട്ട് ഇത് ഉണ്ടാക്കിയെടുക്കുന്ന നമുക്ക് നോക്കാം.

Ingredients :

  • milk powder -3 cups
  • milk -2&1/4 cups
  • sugar _1&1/2 cups
Easy Kalakand Sweet Recipe

Learn How to make Easy Kalakand Sweet Recipe :

കുഴിയുള്ള പാത്രം എടുക്കുകയാണെങ്കിൽ നമ്മുടെ പെർഫെക്റ്റ് ആയിട്ട് കിട്ടും. ഒരു മഗ് പോലുള്ള ഒരു പത്രം എടുത്ത് അതിൽ നെയ്യ് പുരട്ടി വെക്കണം. അടി കട്ടിയുള്ള ഒരു പാൻ എടുത്ത് അതിലേക്ക് മൂന്ന് കപ്പ് പാൽപ്പൊടി, ഇനി ഇതിലേക്ക് 2 1/4 കപ്പ് പാല് ചേർക്കുന്നുണ്ട് ഒരു കപ്പ് പാൽപ്പൊടിക്ക് മുക്കാൽ കപ്പ് പാലാണ് വേണ്ടത് ചേർക്കുന്നത്,രണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാൻ കുറച്ചു സമയം എടുക്കും. നമ്മുടെ പാല് നല്ലതുപോലെ ചൂടായിട്ട് ഇതൊന്ന് തിക്ക് ആയിട്ട് വരണം. പാല് നല്ലതുപോലെ ചൂടായിട്ട് തിള വരുന്ന സമയത്ത് ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര്

ഒരു വലിയ നാരങ്ങയാണ് ചെറിയ ചെറുനാരങ്ങയാണെങ്കിൽ രണ്ടെണ്ണം എടുക്കേണ്ടിവരും അഥവാ നിങ്ങൾ ഒഴിച്ച് ചെറുനാരങ്ങ നീര് കുറവാണെങ്കിലും ചെലപ്പം അധികം പിരിഞ്ഞു കിട്ടില്ല കുറച്ചുകൂടി ചേർക്കേണ്ടിവരും നല്ലതുപോലെ പിരിഞ്ഞു കിട്ടണം. ആ ഒരു അങ്ങനെ ഒരു രീതിയിലാണ് നമ്മൾ ഇത് തയ്യാറാക്കിയെടുക്കുന്നത്. നല്ല തിക്കായിട്ട് വരുന്ന സമയത്ത് പാത്രത്തിന്നൊക്കെ വിട്ടു വരുന്ന ഒരു സമയമാകുന്ന സമയത്ത് നമുക്ക് ഇതിലേക്ക് പഞ്ചസാര ചേർത്തു കൊടുക്കണം. പഞ്ചസാരയാണ് ചേർക്കുന്നത് ഒരു കപ്പ് പാൽപ്പൊടിക്ക് അരക്കപ്പ് എന്നുള്ള രീതിയിലാണ് പഞ്ചസാര എടുക്കേണ്ടത്. പഞ്ചസാര ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം

പഞ്ചസാര ചേർത്തിട്ട് മിക്സ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഒന്നുകൂടി ലൂസ് ആയിട്ട് വരും. നമ്മൾ ഇളക്കുന്ന സമയത്ത് ആ ഭാഗം ഒന്ന് പാത്രത്തിൽ ഒട്ടും തന്നെ ഒട്ടിപ്പിടിക്കുന്നില്ല നല്ല നോൺസ്റ്റിക് ആയിട്ട് ഇരിക്കുകയാണ്. പെട്ടെന്ന് തന്നെ നമ്മൾ തയ്യാറാക്കിവെച്ച മഗ്ഗിലേക്ക് ഇത് ഇട്ടു കൊടുക്കണം. ചൂടാറാൻ വേണ്ടി നിൽക്കരുത് നല്ല ചൂടോടുകൂടി പെട്ടെന്ന് തന്നെ. ചെറിയൊരു സ്പൂൺ വച്ചിട്ട് നന്നായിട്ട് അമർത്തി എന്തെങ്കിലും അടപ്പ് വച്ചിട്ട് അടച്ചുവെച്ചുകൊടുക്കുക. എന്നിട്ട് റൂം ടെമ്പറേച്ചറിൽ ആകുന്നത് വരെ വെയിറ്റ് ചെയ്യാം. ശേഷം പാത്രത്തിൽ നിന്നും എടുത്ത് ഉരുട്ടി സ്മൂത്ത് ആകുക. ശേഷം നിങ്ങൾക്കിഷ്ട്ടപെട്ട ഷേപ്പിൽ മുറിച്ചെടുക്കാം.

Read Also :

ഇതു പോലെ ഒന്ന് മീൻ പൊരിച്ച് കഴിച്ച് നോക്കൂ, ഒരു രക്ഷയും ഇല്ല

രുചിയൂറും ചട്നി രാവിലെയും ഉച്ചക്കും ഈ ഒരു കറി മാത്രം മതി

Easy Kalakand Sweet Recipekalakand ingredientskalakand milk cake
Comments (0)
Add Comment