നാടൻ കോവക്ക തോരൻ അടിപൊളി രുചിയിൽ

About Easy Ivy Gourd Recipe :

പ്രമേഹ രോഗികൾക്കൊക്കെ ഒരുപാട് ഔഷധ ഗുണമുള്ള ഒരു പച്ചക്കറി ആണ് കോവക്ക..ഇത് കഴിക്കാത്തവർക്ക് പോലും ഇഷ്ട്ടപ്പെടുന്ന രീതിയിൽ നമുക്കൊരു കോവക്ക തോരൻ ഉണ്ടാക്കിയാലോ?

Ingredients :

  • കോവക്ക
  • കറിവേപ്പില
  • വെളുത്തുള്ളി – 3 അല്ലി
  • ചെ.ജീരകം – ½ടീസ്പൂൺ
  • മുളകുപൊടി – ¼ ടീസ്പൂൺ
  • പച്ചമുളക് – 1
  • കറിവേപ്പില
  • വെളിച്ചെണ്ണ – 1 ടീസ്പൂൺ
  • കടുക്
  • ഉഴുന്ന് – ½ടീസ്പൂൺ
  • വറ്റൽ മുളക് – 1
  • മഞ്ഞൾപ്പൊടി –
  • സവാള – 1
  • ഉപ്പ്
Easy Ivy Gourd Recipe

Learn How to Make Easy Ivy Gourd Recipe :

ഇത് ഉണ്ടാക്കാനായി കുറച്ച് കോവക്ക എടുക്കുക.ഇത് നന്നായി കഴുകി വൃത്തിയാക്കി ഒരു മിക്‌സിയുടെ ജാറിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചിടുക. കുറച്ച് കറിവേപ്പില കൂടെ ഇതിലേക്കിട്ട് ഒന്ന് ചതച്ച് എടുക്കാം. ഇനി ഒരു സവാള ചെറുതായി അരിഞ്ഞത് എടുക്കുക. ഇനി 3 അല്ലി വെളുത്തുള്ളി, അര ടീസ്പൂൺ ചെറിയ ജീരകം, കാൽ ടീസ്പൂൺ മുളകു പൊടി എന്നിവ ചതച്ചത് എടുക്കുക. ഇനിയൊരു പാൻ വെച്ച് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ കുറച്ച് കടുകിട്ട് പൊട്ടിക്കുക.

ഇതിലേക്ക് 1 ടീസ്പൂൺ ഉഴുന്ന്,1വറ്റൽമുളക് എന്നിവ ചേർത്ത് മൂപ്പിക്കുക.ഇതിലേക്കിനി ചതച്ച കോവക്ക,ആവശ്യത്തിന് മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക. ഇതിലേക്ക് 1പച്ചമുളക്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് മിക്സ് ചെയ്യുക. കുറച്ച് നേരം ഇത് അടച്ച് വെച്ച ശേഷം അരിഞ്ഞ് വെച്ച ഉള്ളി ചേർക്കുക.ഇനി ഒരു മിനിറ്റ് അടച്ച് വെച്ച് ചതച്ച വെളുത്തുള്ളി മിക്സ് ചേർക്കുക. ഇനി ചെറുതീയിൽ 2 മിനിറ്റ് അടച്ച് വെച്ച് വേവിക്കാം.ഇടക്ക് ഇളക്കി തീ ഓഫ് ചെയ്യാം. അടിപൊളി രുചിയിൽ കോവക്ക തോരൻ റെഡി. Video Credits : BeQuick Recipes

Read Also :

ഈ ഓണത്തിന് നല്ല നാടൻ കായ വൻപയർ എരിശ്ശേരി തയ്യാറാക്കിയാലോ

ഓണസദ്യ സ്പെഷ്യൽ വടുകപ്പുളി നാരങ്ങ അച്ചാർ വീട്ടിൽ തയ്യാറാക്കാം

Easy Ivy Gourd RecipeEasy Kovakka Curry RecipeIvy GourdIvy Gourd RecipeKovakka
Comments (0)
Add Comment