ഈ ചേരുവകൾ കൂടി ചേർത്ത് ഇഡലി പൊടി തയ്യാറാകൂ, വേറെ ലെവൽ ആകും
Discover the authentic flavors of Kerala with our easy-to-follow Idli Podi recipe. Create this traditional South Indian spice blend at home and elevate your breakfast with a touch of Kerala’s culinary magic. Perfect for sprinkling on idli, dosa, or rice. Try it today!
About Easy Idli Podi Recipe Kerala Style :
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രാതലാണ് ഇഡലി. നല്ല പഞ്ഞി പോലുള്ള ഇഡലിയുടെ കൂടെ ഇഡലി പൊടിയും ചേർത്ത് ഒരു പിടി പിടിച്ചാൽ പ്രാതൽ കെങ്കേമം. നമ്മുടെ അമ്മമാരുടെയെല്ലാം നാടൻ രുചിക്കൂട്ടായ ഇഡലി പൊടിയുടെ റെസിപിയാണ് നമ്മൾ ഇന്ന് ഓർത്തെടുക്കാൻ പോകുന്നത്. നിങ്ങളുടെയെല്ലാം
വായില് പഴമയുടെ സ്വാദുണർത്തുന്ന ഇഡലി പൊടി അല്ലെങ്കിൽ ദോശപ്പൊടി എങ്ങനെ ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. വെളിച്ചെണ്ണ ഒട്ടും തന്നെയില്ലാതെ മൂപ്പൊക്കെ അതിന്റെ പാകത്തിന് വറുത്തെടുത്ത് വായു ഒട്ടും തന്നെ കടക്കാത്ത കണ്ടയ്നറിൽ അടച്ച് വച്ച് കഴിഞ്ഞാൽ ആറ് മാസം വരെ സുഖമായി ഇത് ഉപയോഗിക്കാവുന്നതാണ്. ആദ്യമായി ഇൻഡാലിയത്തിന്റെ ഒരു ചീനച്ചട്ടി ചൂടാവാൻ വച്ച ശേഷം കായം മൂന്നോ നാലോ കഷണങ്ങളാക്കി ഇട്ട് കൊടുക്കുക.
മുഴുവനോടെയുള്ള കായമാണ് നമ്മൾ ചേർത്ത് കൊടുക്കുന്നത് മറിച്ച് പൊടിയാണെങ്കിൽ നമ്മുടെ ദോശപ്പൊടിക്ക് അത്ര മണമോ രുചിയോ കിട്ടില്ല. ശേഷം കായം മൂക്കുന്നത് വരെ നന്നായൊന്ന് വറുത്തെടുക്കുക. ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതേ ചീനച്ചട്ടിയിലേക്ക് പതിനഞ്ച് വറ്റൽ മുളക് ചേർത്ത് കൊടുക്കുക. മുളക് നന്നായി മൂത്ത് വരുന്ന വരെ ഇളക്കിയ ശേഷം ചട്ടിയിൽ നിന്നും മാറ്റാം. അടുത്തതായി നമ്മൾ വറുത്തെടുക്കുന്നത് രണ്ട് ഗ്ലാസ് ഉഴുന്നാണ്.
ഉഴുന്ന് മൂത്ത് വരുന്നത് അതിന്റെ കളറിലുണ്ടാകുന്ന മാറ്റം കണ്ട് നമുക്ക് മനസ്സിലാക്കാം. ഒരു ചെറിയ ബ്രൗൺ നിറമാവുന്നത് വരെ വഴറ്റി നമുക്ക് ചട്ടിയിൽ നിന്നും മാറ്റി കൊടുക്കാം. അടുത്തതായി നമ്മൾ ചേർത്ത് കൊടുക്കുന്നത് പരിപ്പുകളാണ്. കടലപ്പരിപ്പും കൂടെ തുവരപ്പരിപ്പും നമ്മൾ എടുത്തിട്ടുണ്ട്. നാടൻ രുചിയുണർത്തുന്ന ഇഡലി പൊടി ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയെന്നറിയാൻ വീഡിയോ കാണുക. YouTube Video
Read Also :
ഹോട്ടലുകളിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ തേങ്ങ ചട്ണി ഇനി വീട്ടിലും തയ്യാറാക്കാം
റേഷൻ അരി കൊണ്ട് മൊരിഞ്ഞു പറക്കുന്ന പൊരി ഉണ്ടാക്കിയാലോ!