പച്ചരി ഇരിപ്പുണ്ടോ? രാവിലെയും രാത്രിയും ഇത് തന്നെ മതി, പാത്രം കാലിയാകുന്ന വഴി അറിയില്ല!
Easy Healthy Dinner Recipe
ഈയൊരു പലഹാരം തയ്യാറാക്കാനായി പ്രധാനമായും ആവശ്യമായിട്ടുള്ളത് പച്ചരിയാണ്. പച്ചരി നല്ലതുപോലെ കഴുകി കുറഞ്ഞത് മൂന്നു മണിക്കൂർ നേരമെങ്കിലും കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കണം. അതല്ല പലഹാരം രാവിലെയാണ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ രാത്രി കിടക്കുന്നതിനു മുൻപായി അരി വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കാവുന്നതാണ്. രാവിലെ അരി മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം.
കൂടുതൽ അളവിൽ അരി എടുക്കുന്നുണ്ടെങ്കിൽ രണ്ട് ബാച്ച് ആയാണ് അരച്ചെടുക്കേണ്ടത്. അരി അരയ്ക്കുമ്പോൾ അതിലേക്ക് കുറച്ച് ഉരുളക്കിഴങ്ങ് പുഴുങ്ങിയത് കൂടി ചേർത്തു കൊടുക്കണം. ഈയൊരു രീതിയിൽ അരച്ചെടുത്ത മാവ് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വെക്കാം. ശേഷം അതിലേക്ക് ഒരു പിടി അളവിൽ സവാള ചെറുതായി അരിഞ്ഞതും, തക്കാളി,ക്യാരറ്റ്, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞെടുത്തതും,

എരുവിന് ആവശ്യമായ പച്ചമുളക്, കാൽ ടീസ്പൂൺ അളവിൽ നല്ല ജീരകം ഉപ്പ് എന്നിവ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. പലഹാരം ഉണ്ടാക്കുന്നതിന് കുറച്ച് മുൻപായി കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ കൂടി മാവിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ആപ്പച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക.
തയ്യാറാക്കിവെച്ച മാവിൽ നിന്നും ഒരു കരണ്ടി അളവിൽ മാവ് ആപ്പച്ചട്ടിയിലേക്ക് ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. പലഹാരത്തിന്റെ ഒരു ഭാഗം നല്ല രീതിയിൽ വെന്തു വന്നു കഴിഞ്ഞാൽ മറിച്ചിട്ട് കുറച്ചുനേരം കൂടി അടച്ചുവെച്ച് വേവിക്കാം. ശേഷം ചൂടോടുകൂടി തന്നെ ഈ ഒരു ഹെൽത്തി പലഹാരം സെർവ് ചെയ്യാവുന്നതാണ്.
Read Also :
ബ്രേക്ക്ഫാസ്റ്റ് ഒരു വെറൈറ്റി ആയാലോ! ഇത്പോലെ അപ്പം ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ.?