ബ്രെക്ക്ഫാസ്റ്റ് എന്താ ഉണ്ടാക്കുക എന്ന ടെൻഷൻ ഇനിവേണ്ട! ഇതെന്തെളുപ്പം!
Easy Healthy Breakfast Recipe
Ingredients :
- പച്ചരി – 2 ഗ്ലാസ്
- സവാള – 1
- ചോറ് – 2 തവി
- ഉലുവ – 2 സ്പൂൺ
- ഉപ്പ്
- കാരറ്റ് – 2
- കറിവേപ്പില
- മല്ലിച്ചെപ്പ്
- ഓയിൽ
- പച്ചമുളക് – 3 എണ്ണം

Learn How To Make :
ആദ്യം ഒരു പാത്രത്തിൽ രണ്ട് കപ്പ് പച്ചരി എടുത്ത് രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഉലുവ ചേർക്കുക. ഉലുവ കൂടുതൽ രുചി കൂട്ടുന്നു, എന്നാൽ നിങ്ങൾക്ക് ഉലുവ ഇഷ്ടമല്ലെങ്കിൽ ഉഴുന്നും ചേർക്കാം. അരി രണ്ടുതവണആയിട്ടാണ് പൊടികുന്നത്. അരി കുതിർത്ത ശേഷം നന്നായി കഴുകി പകുതി ബ്ലെൻഡർ പാത്രത്തിൽ വയ്ക്കുക. അവിടെ ഒരു സ്പൂൺ ചോറ് ചേർക്കുക.
ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് അരയ്ക്കുക. ബാക്കി പകുതി അരി നേരത്തെ പൊടിച്ച അതേ അളവിൽ ചേർത്തു പൊടിച്ചെടുക്കാം. ഇതിലേക്ക് കാൽ ഗ്ലാസ് വെള്ളം ചേർക്കുക. ശേഷം ഈ മാവ് രണ്ട് മൂന്ന് മിനിറ്റ് നന്നായി യോജിപ്പിച്ച് അടച്ച് വയ്ക്കുക. ഏകദേശം എട്ട് മണിക്കൂറോളം മാവ് പുളിക്കാനായി വെക്കുക. മാവ് തുറന്നതിന് ശേഷം ചെറുതായി അരിഞ്ഞ രണ്ട് കാരറ്റ്, ഒരു സവാള, മൂന്ന് പച്ചമുളക് എന്നിവ ചേർക്കുക. സെഹ്‌ഷം ഒരു പാനിൽ ദോശ ചുടുന്നപോലെ ചുട്ടെടുക്കുക.
Read Also :
രണ്ട് പച്ചക്കായ് ഉണ്ടെങ്കിൽ ഇന്നിനി വേറെ കറി വെക്കേണ്ട! ഈ ഒരൊറ്റ ഐറ്റം മതി
കായയും ചേനയും കഴിക്കാത്തവരാണോ..? ഇതുപോലൊന്ന് ഉണ്ടാക്കി നോക്കൂ, ആരും കഴിക്കും