ഗോപി മഞ്ചൂരിയൻ തയ്യാറാക്കിയാലോ
Easy Gobi Manchurian Recipe
Ingredients :
- കോളിഫ്ലവർ ചെറിയ ഇതളുകളായി അടർത്തിയെടുത്തത് ഒരെണ്ണം ചെറുത്
- ക്യാപ്സിക്കം ചതുരക്കഷണങ്ങളായി മുറിച്ചത് ഒരെണ്ണം
- സവാള ചതുരക്കഷണങ്ങളായി മുറിച്ചത് രണ്ടെണ്ണം
- സെലറി അരിഞ്ഞത് രണ്ട് ടേബിൾസ്പൂൺ
- പച്ചമുളക് 5 എണ്ണം
- ഒരു കഷണം വെളുത്തുള്ളി ചെറുതായി നുറുക്കിയത് രണ്ട് ടേബിൾസ്പൂൺ
- കോൺഫ്ലവർ കാൽ കപ്പ്
- മൈദ കാൽ കപ്പ്
- കുരുമുളകുപൊടി ഒന്നര ടീസ്പൂൺ
- സോയാസോസ് രണ്ട് ടേബിൾ സ്പൂൺ
- പഞ്ചസാര ഒരു ഒരു ടീസ്പൂൺ
- വെള്ളം ഒരു കപ്പ്
- എണ്ണ ആവശ്യത്തിന്
- ഉപ്പ് പാകത്തിന്
Learn how to make Easy Gobi Manchurian Recipe :
കോൺഫ്ലവർ, മൈദാ, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് പാകത്തിന് വെള്ളം ഒഴിച്ച് നല്ല കട്ടിയിൽ കലക്കണം. പിന്നീട് കോളിഫ്ലവർ ചെറിയ ഇതളുകളായി മുറിച്ച ഈ കലർപ്പിൽ മുക്കി എണ്ണയിൽ നിറം മാറാതെ വറുത്തു കോരണം. അതിനുശേഷം ഫ്രൈയും പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി 3 -7 ചേരുവകൾ ചേർത്ത് വഴറ്റണം. ഇതിനോടൊപ്പം ക്യാപ്സിക്കം കഷ്ണങ്ങൾ ചേർത്ത് വീണ്ടും വഴറ്റണം. അടുത്തതായി ഇതിൽ സോയാസോസ് ചേർത്തു വളർത്തി ഒരു കപ്പ് വെള്ളം ഒഴിക്കുക. എന്നിട്ട് കുരുമുളകുപൊടി, പഞ്ചസാര, ഇത്തിരി ഉപ്പ്, എന്നിവ ചേർത്ത് തിളപ്പിക്കണം വെള്ളം വച്ചിരിക്കുന്ന കോളിഫ്ലവർ ചേർത്തത് നന്നായി ഇളക്കി യോജിപ്പിക്കണം.
Read Also :
ചായക്കട രുചിയിൽ സുഖിയൻ റെസിപ്പി