About Easy Ghee Roast Recipe :
രാവിലെ എന്താ അമ്മേ കഴിക്കാൻ? എന്ന ചോദ്യം കേൾക്കുമ്പോൾ തന്നെ അമ്മമാരുടെ നെഞ്ച് ഇടിക്കും. എന്നും എന്താ ഉണ്ടാക്കുക അല്ലേ. ഏതെങ്കിലും ഒരു വിഭവം അടുപ്പിച്ചു ഉണ്ടാക്കിയാൽ പിന്നെ തീർന്നു. ഇച്ചിരി മാവ് അരച്ച് പുളിപ്പിച്ചിട്ട് ഫ്രിഡ്ജിൽ വച്ചാൽ അതു കൊണ്ട് ദോശയോ അപ്പമോ ഇഡലിയോ ഉണ്ടാക്കുന്നത് ആണ് അമ്മമാർക്ക് രാവിലെ എളുപ്പം.
എന്നാൽ എന്നും അതൊക്കെ തന്നെ ആയാൽ എല്ലാവരുടെയും മുഖം മങ്ങില്ലേ? അപ്പോൾ പിന്നെ എന്താണ് ചെയ്യുക? ദോശയിൽ തന്നെ മാറ്റി പിടിക്കാം അല്ലേ? നമ്മൾ ഹോട്ടലിൽ ഒക്കെ പോവുമ്പോൾ നല്ല മൊരിഞ്ഞ നെയ്യ് റോസ്റ്റ് കണ്ടിട്ടില്ലേ? മല പോലെ പൊങ്ങി ഇരിക്കുന്നത്. അതു പോലെ ഒരെണ്ണം ഉണ്ടാക്കി കൊടുക്കുമ്പോൾ മക്കളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങുന്നത് കാണാം. സാധാരണ ദോശ ഉണ്ടാക്കുന്നത് പോലെ തന്നെ വളരെ എളുപ്പമാണ് ഇതും.
ഒരു കപ്പ് പച്ചരിയും അര കപ്പ് ഉഴുന്നും ഒരു സ്പൂൺ ഉലുവയും കഴുകി കുതിർത്ത് എടുക്കണം. നാല് മണിക്കൂർ എങ്കിലും കുതിർക്കണം. അതിന് ശേഷം ഇതിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റിയിട്ട് മൂന്നു സ്പൂൺ ചോറും വെള്ളവും കൂടി ചേർത്ത് അരച്ചെടുക്കണം. ഒരു ബൗളിലേക്ക് മാറ്റിയിട്ട് പുളിക്കാൻ വയ്ക്കണം. ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ചിട്ട് ദോശക്കല്ല് ചൂടാക്കി മാവ് ഒഴിച്ച് പരത്താം.
മാവ് മുക്കാൽ വേവുമ്പോൾ നെയ്യ് പുരട്ടി കൊടുക്കാം. ചെറിയ തീയിൽ മൊരിച്ചെടുത്താൽ ക്രിസ്പ്പി ദോശ തയ്യാർ. അപ്പോൾ ഇനി ഇടയ്ക്ക് ഒക്കെ മക്കൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുക്കുമല്ലോ അല്ലേ. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ താഴെ കാണുന്ന വീഡിയോ നോക്കിക്കൊള്ളൂ. എല്ലാം ചേരുവകളും അളവും ഇതിൽ കൃത്യമായി പറയുന്നുണ്ട്. YouTube Video
Read Also :
വിരുന്നുകൾ ഉണ്ടോ? അവരെ അമ്പരിപ്പിക്കാൻ ഇതിലും നല്ലത് മറ്റൊന്നില്ല
തക്കാളി ഉണ്ടോ? ഈ മൂന്ന് ചേരുവകൾ കൊണ്ട് നല്ല അടിപൊളി ഹൽവ ഉണ്ടാക്കി നോക്കാം?