Easy Garlic Krishi Using Bucket : നമ്മുടെയെല്ലാം വീടുകളിൽ പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ഒന്നായിരിക്കും വെളുത്തുള്ളി. സാധാരണയായി വെളുത്തുള്ളി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ വളരെ എളുപ്പത്തിൽ അടുക്കള ആവശ്യത്തിനുള്ള വെളുത്തുള്ളി വീട്ടിൽ തന്നെ മുളപ്പിച്ചെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
വെളുത്തുള്ളി മുളപ്പിച്ചെടുക്കാനായി ഒരു പഴയ പൊട്ടിയ ബക്കറ്റ് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താവുന്നതാണ്. അതിന്റെ ഏറ്റവും താഴത്തെ ലെയറിലായി കുറച്ച് തെർമോക്കോൾ ചെറിയ കഷണങ്ങളായി മുറിച്ചിടുക. ശേഷം മുകളിൽ കുറച്ച് പച്ചില വിതറി കൊടുക്കണം. അതിന് മുകളിലായി പോട്ടിംഗ് മിക്സാണ് ഫിൽ ചെയ്തു കൊടുക്കേണ്ടത്. പോട്ടിംഗ് മിക്സ് തയ്യാറാക്കാനായി മുറ്റം അടിച്ചു വാരുമ്പോൾ കിട്ടുന്ന കരിയില മണ്ണിനോടൊപ്പം ചേർത്ത് കുറച്ചുദിവസം സൂക്ഷിച്ചു വച്ചാൽ മതി.
കൂടാതെ അടുക്കളയിൽ നിന്നും ലഭിക്കുന്ന പച്ചക്കറി വേസ്റ്റ് ഉപയോഗിച്ചും ഇത്തരത്തിൽ പോട്ടിംഗ് മിക്സ് തയ്യാറാക്കി എടുക്കാവുന്നതാണ്. പച്ചയിലയുടെ മുകളിലായി പോട്ടിങ് മിക്സ് നല്ല രീതിയിൽ വിതറി കൊടുക്കണം. നടാൻ ആവശ്യമായ വെളുത്തുള്ളി കുറച്ചു ദിവസങ്ങൾക്കു മുൻപ് തന്നെ മുളപ്പിച്ച് എടുക്കേണ്ടതുണ്ട്. അതിനായി വെളുത്തുള്ളി അല്ലികളാക്കി മാറ്റി കുറച്ചു ദിവസം ചെറിയ രീതിയിൽ വെള്ളം തട്ടുന്ന രീതിയിൽ പൊതിഞ്ഞു വെച്ചാൽ മതിയാകും. ഒരാഴ്ച കൊണ്ട് തന്നെ വെളുത്തുള്ളി എളുപ്പത്തിൽ മുളച്ചു കിട്ടുന്നതാണ്.
ശേഷം തയ്യാറാക്കിവെച്ച പോട്ടിംഗ് മിക്സിന്റെ മുകളിലേക്ക് വെളുത്തുള്ളിയുടെ അല്ലികൾ മുളപ്പിച്ചു കൊടുക്കുക. അതിന് മുകളിലായി അല്പം വെള്ളം കൂടി സ്പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. വല്ലപ്പോഴും ഒരിക്കൽ മാത്രം വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ വെളുത്തുള്ളി മുളച്ചു വരുന്നതായി കാണാൻ സാധിക്കും. ഇതിൽ നിന്നും മുളച്ചു വരുന്ന ഭാഗം മുറിച്ചെടുത്ത് കറികളും മറ്റും ഉണ്ടാക്കുമ്പോൾ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS
Read Also :
ഉണങ്ങിപോയ റോസാകമ്പിൽ, പൂക്കളും മുട്ടുകളും നിറയാൻ കറ്റാർവാഴ കൊണ്ടുള്ള ഈ സൂത്രം ചെയ്ത് കൊടുക്കൂ!
മുരടിച്ച റോസും കാടു പോലെ വളരാൻ തൈരും സവാളയും മതി! ഇനി ഒരു റോസിൽ നൂറോളം പൂക്കൾ വിരിയും