Ingredients :
- കരിമീൻ – 1 എണ്ണം
- മഞ്ഞ പൊടി – അര ടീസ്പൂൺ
- മുളക് പൊടി – ഒരു ടീസ്പൂൺ
- തേങ്ങാ പാൽ – ഒന്നാം പാൽ ഒന്നര കപ്പ്
- കുരു മുളകുപൊടി – ഒരു ടീസ്പൂൺ
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – അര ടിസ്പൂൺ
- പച്ച മുളക് – 2 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
- വാഴയില
Learn How To Make :
മീൻ കഴുകി വൃത്തിയാക്കുക. മീൻ വരഞ്ഞ് മഞ്ഞൾപൊടി, മുളക്പൊടി, ഉപ്പ് എന്നിവ കൂട്ടി തേച്ചു പിടിപ്പിച്ച് ഒരു 10 മിനിറ്റ് മാറ്റിവെക്കുക. ഒരു മൺചട്ടി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ഒരു വാഴയില വെക്കുക. വീണ്ടും ഇലയിൽ വെളിച്ചെണ്ണ ഒഴിച്ച് മസാല തേച്ച് വെച്ചു മീൻ പൊരിക്കാനായി ഇലയിൽ വെക്കുക. മീൻ ഒന്ന് വെന്തുവന്നാൽ തേങ്ങാ ഒന്നാം പാൽ ചേർക്കുക. ശേഷം പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവയും ചേർത്ത് അടച്ചു വെച്ചു വേവിക്കുക. തെങ്ങാപാല് കുറുകിവന്നാൽ അടുപ്പിൽ നിന്നും ഇറക്കാം. മുകളിൽ കറി വേപ്പില ഇട്ടു കൊടുക്കാം. ഫിഷ് നിർവാണ തയ്യാർ.
Read Also :
രുചിയോടെ നാടൻ കുമ്പളങ്ങ പുളിശ്ശേരി
കാജു കാട്ട്ലി വീട്ടിൽ തയ്യാറാക്കിയാലോ