Easy Evening Snacks Malayalam

നാലുമണി ചായക്ക് എളുപ്പത്തിൽ ഒരു പലഹാരം ഇതാ

Discover delicious and quick Malayalam evening snacks recipes that are perfect for satisfying your cravings. From crispy fried snacks to mouthwatering treats, find easy-to-make options for a delightful evening snack time.

About Easy Evening Snacks Malayalam :

വളരെ ഈസിയും അത് പോലെത്തന്നെ ടേസ്റ്റിയും ആയ നാലുമണി പലഹാരങ്ങൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്..വളരെ കുറച്ച് ചേരുവകൾകൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കിടിലൻ നാലുമണി പലഹാരം നമുക്കൊന്ന് പരീക്ഷിച്ചു നോക്കിയാലോ.?

Ingredients :

  • Oil
  • Onion -2
  • Green chilli – 1
  • Egg – 3
  • Ginger-garlic paste – 1 tpn
  • Turmeric – ¼ tpn
  • Chilli powder –
  • Tomato sauce – 1 tpn
  • Salt
  • Coriander leaves
  • Bread – 8
  • Bread crumbs
Easy Evening Snacks Malayalam
Easy Evening Snacks Malayalam

Learn How to Make Easy Evening Snacks Malayalam :

ആദ്യമൊരു പാൻ ചൂടാക്കുക.ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഓയിലൊഴിച്ച് ചൂടാക്കുക.ചൂടായ ഓയിലിലേക്ക് 2സവാള പൊടിയായരിഞ്ഞത്,1പച്ചമുളക് പൊടിയായി അരിഞ്ഞത് എന്നിവ ചേർത്തുവഴറ്റുക. ഇനിയൊരു 3മുട്ട പുഴുങ്ങിയത് എടുക്കുക.ഇത് ചെറിയ ക്യൂബുകളാക്കി അരിഞ്ഞുവെക്കുക.ഇനി പാനിൽ വഴന്നുകൊണ്ടിരിക്കുന്ന ഉള്ളിയിലേക്ക് 1ടീസ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ഇട്ടുകൊടുത്ത് ചെറുതായി ഗോൾഡൺ കളറാവുന്നവരെ ഒന്നിളക്കിക്കൊടുക്കുക. ഇതിലേക്ക് ¼ടീസ്പൂൺ മഞ്ഞൾപ്പൊടി,1ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്തിളക്കുക..ശേഷം 1ടീസ്പൂൺ ടൊമാറ്റോസോസ്, അരിഞ്ഞുവെച്ച മുട്ട,കുറച്ച് മല്ലിയില എന്നിവചേർത്ത് നന്നായി ഇളക്കി തീ ഓഫ്ചെയ്യാം. ഇനി 8ബ്രെഡ് എടുക്കുക.ഇതിൻ്റെ അരികുകൾ മുറിച്ച്മാറ്റി ചെറുതായി പരത്തുക.ഒരു റൗണ്ട് ഷെയ്പ്പുള്ള മൂടിവെച്ച് ബ്രെഡ് മുറിച്ചെടുക്കുക.ഇങ്ങനെ എല്ലാ ബ്രെഡും റൗണ്ടിൽമുറിച്ച് വെക്കുക.

ഇനിയിതിലെ ഒരെണ്ണമെടുത്ത് നടുവിലേക്ക് മുട്ടയുടെ ഫില്ലിംഗ് ചേർത്ത്കൊടുക്കുക.ഇനിയൊരൽപം വെള്ളത്തിലേക്ക് കുറച്ച് മൈദപ്പൊടി കലക്കിവെച്ചത് ഈ ബ്രഡിൻ്റെ സൈഡിലൂടെ കൈവെച്ച് തേച്ച്കൊടുക്കുക. ഇനി മറ്റൊരു ബ്രെഡ് എടുത്ത് ഇതിന് മുകളിൽവെച്ച് ഒട്ടിക്കുക.ഇങ്ങനെ എല്ലാ ബ്രെഡും ഫില്ലിംഗ് നിറച്ച് ഒട്ടിച്ചുവെക്കുക. ഇനി ബ്രെഡ് മുറിച്ചപ്പോൾ ബാക്കിവന്ന അരികുകളും കുറച്ച് ബ്രെഡുംചേർത്ത് ബ്രെഡ്പൊടി ഉണ്ടാക്കിവെക്കുക.ഇതിലേക്ക് ½ടീസ്പൂൺ മുളകുപൊടി,കുറച്ച് മല്ലിയില എന്നിവചേർത്ത് കൈവെച്ച് മിക്സ്ചെയ്ത് വെക്കുക.ഇനി തയ്യാറാക്കി വെച്ച പലഹാരം കുറച്ച് വെള്ളത്തിൽ മുക്കിയെടുത്തശേഷം ബ്രെഡ്ക്രംസിൽ പൊതിഞ്ഞ് മാറ്റിവെക്കുക. ഇനിയൊരു പാൻവെച്ച് ചൂടാക്കുക.അതിലേക്ക് 1ടേബിൾസ്പൂൺ ഓയിൽ തടവിക്കൊടുക്കുക.ചൂടായശേഷം തീ കുറച്ച് ഓരോ ബ്രെഡ് പലഹാരവും ഇട്ട് 2വശവും ഒന്ന് മുരിയിച്ച് എടുക്കുക. അപ്പോൾ നമ്മുടെ കിടിലൻ നാലുമണി പലഹാരം റെഡി. Video Credits : Amma Secret Recipes

Read Also :

നാടൻ ചായക്കടകളിൽ കിട്ടുന്ന രുചിയിൽ മടക്ക് ഇനി വീട്ടിൽ ഉണ്ടാക്കാം

ഗോതമ്പു പൊടികൊണ്ട് രുചികരമായ ഉപ്പുമാവ് എളുപ്പത്തിൽ തയാറാക്കാം