നിമിഷനേരംകൊണ്ട് കുട്ടികൾക്ക് തയ്യാറാക്കാം അടിപൊളി പലഹാരം, വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും
About Easy Evening Snacks In Malayalam : രണ്ട് മിനിറ്റിൽ ഉണ്ടാക്കാവുന്ന ഭക്ഷണം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഒക്കെ മനസ്സിലേക്ക് ഓടി വരുന്ന ഒന്നാണ് മാഗി. നമ്മുടെ എല്ലാം ജീവിതം ഈ രണ്ടു മിനിറ്റിൽ പലപ്പോഴും കുടുങ്ങി കിടക്കാറുണ്ട്. എന്നാൽ ഇതേ രണ്ട് മിനിറ്റ് കൊണ്ട് ഉണ്ടാക്കാവുന്ന മറ്റൊരു അടിപൊളി വിഭവവും ഉണ്ട്. മാഗിയിൽ അടങ്ങി ഇരിക്കുന്നത് പോലെ ഉള്ള ഒന്നും തന്നെ ഇതിൽ ഇല്ല താനും. അതു കൊണ്ട് തന്നെ കുട്ടികൾക്ക് ധൈര്യമായി…
About Easy Evening Snacks In Malayalam :
രണ്ട് മിനിറ്റിൽ ഉണ്ടാക്കാവുന്ന ഭക്ഷണം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഒക്കെ മനസ്സിലേക്ക് ഓടി വരുന്ന ഒന്നാണ് മാഗി. നമ്മുടെ എല്ലാം ജീവിതം ഈ രണ്ടു മിനിറ്റിൽ പലപ്പോഴും കുടുങ്ങി കിടക്കാറുണ്ട്. എന്നാൽ ഇതേ രണ്ട് മിനിറ്റ് കൊണ്ട് ഉണ്ടാക്കാവുന്ന മറ്റൊരു അടിപൊളി വിഭവവും ഉണ്ട്. മാഗിയിൽ അടങ്ങി ഇരിക്കുന്നത് പോലെ ഉള്ള ഒന്നും തന്നെ ഇതിൽ ഇല്ല താനും.
അതു കൊണ്ട് തന്നെ കുട്ടികൾക്ക് ധൈര്യമായി കൊടുക്കുകയും ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ഒരു പലഹാരം ഉണ്ടാക്കാനായി നമ്മുടെ ഒക്കെ വീടുകളിൽ ഉള്ള സാധനങ്ങൾ തന്നെ മതിയാവും. അതു പോലെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാനും കഴിയും. തീ പോലും കത്തിക്കേണ്ട ആവശ്യമില്ലാത്ത ഈ ഒരു സ്നാക്ക്സ് ഉണ്ടാക്കേണ്ടത് എങ്ങനെ എന്നറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ കണ്ടാൽ മതിയാവും.

കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഈ വിഭവം ഉണ്ടാക്കാനായി ആദ്യം തന്നെ പാല് എടുക്കണം. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് യോജിപ്പിക്കണം. മറ്റൊരു ബൗളിൽ ആവശ്യത്തിന് പാൽപ്പൊടിയും നെയ്യും ജാമും ചേർത്ത് യോജിപ്പിക്കണം. ഒരു ക്രീം പരുവത്തിൽ ആവുമ്പോൾ മാറ്റി വയ്ക്കാം.ബ്രെഡ് എടുത്ത് ഇതിന്റെ നാല് വശവും മുറിച്ചു മാറ്റിയിട്ട് പാലിൽ മുക്കിയെടുക്കണം.
എന്നിട്ട് വീഡിയോയിൽ കാണുന്നത് പോലെ തിരിച്ചു വച്ചിട്ട് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ക്രീം പുരട്ടാം. റോൾ ആക്കിയതിന് ശേഷം ഇതിനെ ഡെസ്സികേറ്റഡ് കോക്കോനട്ടിൽ മുക്കിയെടുക്കാം. കുട്ടികൾക്ക് പോലും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവത്തിന് ആവശ്യമായ ചേരുവകളും അളവും എല്ലാം കൃത്യമായി വീഡിയോയിൽ കാണിക്കുന്നുണ്ട്. Youtube Video
Read Also :
നല്ല ഒന്നാന്തരം നെല്ലിക്ക ഉപ്പിലിട്ടത് തയ്യറാക്കാൻ ഈ ഒരു ചേരുവ കൂടി ചേർത്ത് നോക്കൂ
പച്ചമുന്തിരി കൊണ്ട് മധുരമൂറും ഹൽവ തയ്യാർ! പച്ചമുന്തിരി കൊണ്ട് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ