About Easy Egg Snacks Recipe :
വളരെ കുറച്ചു ചേരുവകൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെട്ടാലോ.
Ingredients :
- ഗോതമ്പു പൊടി – 2 കപ്പ്
- മുട്ട -2 എണ്ണം
- ഈസ്റ്റ് – 1/2 ടീ സ്പൂൺ
- പഞ്ചാര 1/4 ടീ സ്പൂൺ
- ഇഞ്ചി – ആവശ്യത്തിന്
- പച്ചമുളക് – 2 എണ്ണം
- സബോള – 1 എണ്ണം
- മല്ലിപ്പൊടി- 1/2 ടീ സ്പൂൺ
- മുളകുപൊടി – 2 ടീ സ്പൂൺ
- മഞ്ഞപ്പൊടി -1/2 ടീ സ്പൂൺ
- ഗരം മസാല – 1/4 ടീ സ്പൂൺ
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- തക്കാളി -1 എണ്ണം
- എണ്ണ – ആവശ്യത്തിന്
Learn How to Make Easy Egg Snacks Recipe :
ഒരു പാത്രത്തിലേക്ക് എടുത്തു വച്ചിരിക്കുന്ന ഈസ്റ്റും പഞ്ചസാരയും അല്പം ചൂടുവെള്ളവും ചേർത്ത് മിക്സ് ചെയ്ത് വെക്കുക. ഒരു പത്രത്തിലേക്ക് ഗോതമ്പു പൊടിയും ആവശ്യത്തിന് ഉപ്പും ഒരു സ്പൂൺ എന്നെയും എടുത്തു വച്ചിരിക്കുന്ന ഈസ്റ്റും ചേർത്ത് നന്നായി കുഴച്ചെടുക്കാം. ചപ്പാത്തി പരുവം വരെ ഈ മാവിനെ കുഴിച്ചെടുക്കാം. ശേഷം മാവില്‍ അൽപ്പം എണ്ണ പുരട്ടി ഒരു പാത്രത്തിൽ മൂടിവെക്കുക. ഒരു ചീനച്ചട്ടിയിലേക്ക് എന്നെ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളക്, ഇഞ്ചി, സവാള എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക.
സബോള നന്നായി വഴണ്ടതിനു ശേഷം അതിലേക്ക് എടുത്തു വച്ചിരിക്കുന്ന മുളകുപൊടി ഗരം മസാല മല്ലിപ്പൊടി മഞ്ഞപ്പൊടി കുരുമുളകുപൊടി എന്നിവ ചേർത്തു കൊടുക്കാം. പൊടികൾ നന്നായിട്ട് മൂത്തുകഴിയുമ്പോൾ ഇതിലേക്ക് അരഞ്ഞു വെച്ചിരിക്കുന്ന തക്കാളിയും ചേർത്ത് നന്നായിട്ട് വയറ്റുക. ശേഷം വേവിച്ചു വെച്ചിരിക്കുന്ന മുട്ട ചെറിയ കഷണങ്ങളാക്കി മിക്സിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം എടുത്തു വച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കി പരത്തിയതിനു ശേഷം മിക്സ് ഫിൽ ചെയ്തു എണ്ണായിൽ ഇട്ടു പൊരിച്ചെടുക്കാം. സ്വാദിഷ്ടമായ നാലുമണി പലഹാരം തയ്യാർ. Video Credits : Fathimas Curry World
Read Also :
ചെറുപയറും ഒരു പിടി ഉഴുന്നും കൊണ്ട് അടിപൊളി പലഹാരം
രുചികരമായ ഒരു വെറൈറ്റി കട്‍ലറ്റ്, കപ്പയും ബീഫും കൊണ്ട്, അതും വളരെ എളുപ്പത്തില്‍