റെസ്റ്റോറന്റുകളിലെ താരം, 2 മിനിറ്റ് മതി മയോണൈസ് വീട്ടിൽ തയ്യാറാക്കാം
Indulge in the creamy delight of our Easy Egg Mayonnaise Recipe. Learn how to create a luscious homemade mayonnaise infused with the goodness of eggs. Perfect for sandwiches, salads, and more!
About Easy Egg Mayonnaise Recipe :
കുട്ടികള്ക്കും മുതിർന്നവർക്കുമെല്ലാം വളരെയധികം ഇഷ്ടപ്പെടുന്ന റെസ്റ്റോറന്റുകളിൽ ഏറെ ഡിമാന്റുള്ള അല്ലെങ്കിൽ ചിലവാകുന്ന ഒരു റെസിപിയാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്. പലരും പച്ചമുട്ട വച്ച് ഉണ്ടാക്കാൻ പേടിച്ചിട്ട് ഇത് കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാറില്ല. അതുപോലെ കഴിക്കാനും വലിയ താൽപര്യം ഉണ്ടാകാറില്ല. ഈ വിഭവം കുറച്ച് ഹെൽത്തി ആയ രീതിയിൽ എങ്ങനെ ഉണ്ടാക്കാം എന്നാണ് നമ്മൾ നോക്കുന്നത്. രണ്ട് മുട്ട വച്ചിട്ടാണ് നമ്മളിത് തയ്യാറാക്കുന്നത്. പുഴുങ്ങിയ മുട്ട ഇതുപോലെ മിക്സിയിൽ ഇട്ട് ഒന്ന് അടിച്ച് നോക്കൂ. ഹോട്ടലുകളിലെ ഏറ്റവും ഡിമാന്റുള്ള ഐറ്റം നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.
Ingredients :
- മുട്ട – 2
- വിനാഗിരി – 1 1/4 ടീസ്പൂൺ
- വെളുത്തുള്ളി – 2 അല്ലി
- പഞ്ചസാര – കാൽ ടീസ്പൂണിൽ കുറവ്
- വെള്ളം – 2 ടേബിൾ സ്പൂൺ
- ഉപ്പ്
Learn How to Make Easy Egg Mayonnaise Recipe :
ആദ്യം നമ്മൾ പുഴുങ്ങിയെടുത്ത രണ്ട് മുട്ടയെടുക്കണം. ഈ മുട്ടയുടെ നെടുകെ ഒന്ന് മുറിച്ചെടുക്കണം. ശേഷം മുട്ടയുടെ അകത്തുള്ള മഞ്ഞ ഭാഗം മാറ്റാം. മഞ്ഞ മാറ്റിയ മുട്ടയുടെ വെള്ള മാത്രം ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കാം. അടുത്തതായി മീഡിയം വലുപ്പത്തിലുള്ള രണ്ടല്ലി വെളുത്തുള്ളി കൂടെ ചേർത്ത് കൊടുക്കുക. കൂടെ ഒരു ടീസ്പൂൺ വിനാഗിരിയും കാൽ ടീസ്പൂണിലും കുറവ് പഞ്ചസാരയും ആവശ്യത്തിന് ഉപ്പും രണ്ട് ടേബിൾ സ്പൂൺ വെള്ളവും കൂടെ ചേർത്ത് നന്നായി അടിച്ചെടുക്കുക.
ഹോട്ടലുകളിലെ ഷവായയുടെയും മന്തിയുടെയുമെല്ലാം കൂടെ കിട്ടുന്ന മയോണൈസാണ്. അടുത്തതായി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ കൂടെ ഒഴിച്ച് കൊടുത്ത് ഒന്നുകൂടെ അടിച്ചെടുക്കാം. ഒരു കാൽ ടീസ്പൂൺ വിനാഗിരി കൂടെ ചേർത്ത് ഒന്ന് കൂടെ അടിച്ചെടുക്കാം. വിനാഗിരിക്ക് പകരം നാരങ്ങാനീര് ചേർത്ത് കൊടുത്താലും മതി. പച്ചമുട്ടക്ക് പകരം പുഴുങ്ങിയ മുട്ട ചേർക്കുന്നത് കൊണ്ട് തന്നെ കുട്ടികൾക്ക് കൊടുക്കാനും കഴിക്കാനുമൊന്നും ഒരു കുഴപ്പവുമുണ്ടാകില്ല. നല്ല ക്രീമിയും ടേസ്റ്റിയുമായിട്ടുള്ള മയോണൈസ് റെഡി.
Read Also :
തക്കാളിയും കപ്പലണ്ടിയും വെച്ചൊരു പുത്തൻ റെസിപ്പി, ഈ രുചിയുടെ രഹസ്യം അറിയേണ്ടത് തന്നെ
മീൻ കറിയുടെ അതേ രുചിയിലൊരു പപ്പായ കറി ആയാലോ