Ingredients :
- മുട്ട പുഴുങ്ങിയത് മൂന്നെണ്ണം
- സവാള രണ്ടെണ്ണം
- കിഴങ്ങ് എട്ടെണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ
- മസാല ഒരു ടീസ്പൂൺ
- തക്കാളി ഒരെണ്ണം
- കറിവേപ്പില രണ്ടു തണ്ട്
- ഉപ്പു പാകത്തിന്
- മുളകുപൊടി കാൽ ടീസ്പൂൺ
- മല്ലിപ്പൊടി കാൽ ടീസ്പൂൺ
- ബ്രഡ്പൊടി 100 ഗ്രാം
- എണ്ണ പാകത്തിന്
Learn How To Make Easy Egg cutlet Recipe :
രണ്ട് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി സവാള തക്കാളിയും വഴറ്റുക. ഇതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മസാല കറിവേപ്പില ഉപ്പ് മുളകുപൊടിയും മല്ലിപ്പൊടി എന്നിവ ചേർക്കുക. ഇതിലേക്ക് മുട്ട പുഴുങ്ങിയ പൊടിച്ചത് ചേർത്ത് മിക്സ് ചെയ്യുക. കിഴങ്ങ് പുഴുങ്ങി പൊടിക്കുക. കിഴങ്ങ് ഉരുളകളാക്കുക. കിഴങ്ങിന്റെ ഉള്ളിലായി മുട്ടയുടെ മിശ്രിതം വെച്ച് ഉരുട്ടി പരത്തി ബ്രെഡ് പൊടിയും മുക്കി വയ്ക്കുക. പാൻ ചൂടാക്കി മൂന്ന് ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കട്ലൈറ്റ് വറുത്തെടുക്കുക. ഇത് ടൊമാറ്റോ സോസ് സവാള എന്നിവയോടൊപ്പം വിളമ്പുക.
Read Also :
ഓട്സ് ദോശ ഇതുപോലെ തായ്യാറാക്കൂ
നിമിഷ നേരം കൊണ്ട് മുട്ട പത്തിരി തയ്യാറാക്കിയാലോ