Ingredients :
- ഓയിൽ
- വെള്ളുത്തുള്ളി
- ഉപ്പ്
- സവാള
- ഇഞ്ചി
- കറിവേപ്പില
- തക്കാളി
- ജീരകം
- മുട്ട
- കറുവ പട്ട
- കാശ്മീരി മുളക് പൊടി
- മഞ്ഞൾ പൊടി
- ഏലക്ക
- പച്ചമുളക്
- മല്ലി പൊടി
- തൈര്
- മല്ലി ഇല
- ഗരം മസാല
Learn How to Make :
ആദ്യം തന്നെ മുട്ട പുഴുങ്ങി മൂന്ന് ഭാഗം വരഞ്ഞു വെക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായാൽ, സവാള,ഇഞ്ചി വെളുതുള്ളി പേസ്റ്റ്, ഉപ്പ്, തക്കാളി എന്നിവ ചേർത്ത് നല്ലപോലെ വഴറ്റുക. ചൂടറി കഴിഞ്ഞാൽ ഇതൊന്നു അരച്ചെടുക്കുക. ശേഷം അതെ പാനിൽ എണ്ണ ഒഴിച്ച്, മഞ്ഞൾപ്പൊടി, കാശ്മീരി മുളകും ചേർക്കുക. ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വരഞ്ഞു വെച്ചിരിക്കുന്ന മുട്ട ചേർക്കുക.
നല്ലപോലെ മസാല പിടിക്കുന്ന വിധം ഒന്ന് ഇളക്കി കൊടുക്കുക. ഏത് മറ്റൊരു പാത്രത്തിലെക്ക് മാറ്റിവെക്കുക. ശേഷം പാനിൽ എണ്ണ ചൂടാക്കി ജീരകം, കറുവാപ്പട്ട, 1 ഏലക്ക എന്നിവ വഴറ്റുക, ഇതിലേക്ക് തൈര് ചേർത്ത് നന്നായി ഇളക്കുക. അരച്ചുവെച്ച കോട്ട ചേർക്കുക, മസാല പുരട്ടിയ മുട്ട ചേർക്കുക .ഗരം മസാല ചേർത്ത് നന്നായി കൂട്ടികലർത്തുക. അഞ്ചു മിനിറ്റ് അടച്ചു വെച്ച വേവിക്കുക. അവസാനം മല്ലിയില ചേർക്കുക.
Read Also :
മീൻ വാങ്ങുമ്പോൾ ഇതുപോലെ കറി വെക്കൂ! മീൻചട്ടി വടിച്ച് കാലിയാക്കും
1 കപ്പ് അരിപൊടി കൊണ്ട് 10 മിനിറ്റിൽ അടിപൊളി കലത്തപ്പം