തടുക്കടയിലെ മുട്ട ബോണ്ട ഇനി വീട്ടിൽ തയാറാക്കാം!
Easy Egg Bonda Recipe
Ingredients :
- മുട്ട എട്ടെണ്ണം
- മുളകു പൊടി ഒരു ടീസ്പൂൺ
- കടലമാവ് ഇരുന്നൂറു ഗ്രാം
- സോഡാപൊടി രണ്ടു നുള്ള്
- കായപ്പൊടി അര ടീസ്പൂൺ
- ഉപ്പ് പാകത്തിന്

Learn How To Make :
മുട്ട വെള്ളത്തിലിട്ട് പുഴുങ്ങി തോടു കളഞ്ഞെടുക്കുക. കടലമാവ്, മുളകുപൊടി, സോഡാപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ അല്പം വെള്ളമൊഴിച്ച് ഇഡ്ഢലിമാവിന്റെ പരുവത്തിൽ കലക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പുഴുങ്ങിയെടുത്ത മുട്ട കലക്കിയ മസാലയിൽ മുക്കി എണ്ണയിൽ ഇടുക. ഇളം ചുവന്നു നിറം വരുമ്പോൾ കോരിയെടുത്ത് തണുക്കുമ്പോൾ ഉപയോഗിക്കാം.
Read Also :
സ്വദൂറും ചിക്കൻ നൂഡിൽസ് ഇനി വീട്ടിലും
ദാഹത്തിന് കിടിലൻ രുചിയിൽ കരിക്ക് സർബത്ത് തയ്യാറാക്കാം