പ്രഭാതഭക്ഷണത്തിന് രുചികരമായ തട്ടിൽ കുട്ടി ദോശ തയ്യാർ

About Easy Dosa Recipe :

ദോശ എന്നും എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒരു പ്രഭാതഭക്ഷണമാണ്. ദോശയുടെ മാവ് തയ്യാറാക്കുന്നതിലെ പിശകുകൾ രുചിയേയും ദോശ കല്ലിൽ ഒട്ടിപിടിക്കുന്നതിനും കാരണമാകും. ദോശ മാവ് തയ്യാറാകുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കൂ. ചില പ്രത്യേക ചേരുവകൾ കൂടി ചേരുമ്പോൾ ദോശക്ക് രുചി ഇരട്ടിക്കുകയും ചെയ്യും.

Ingredients :

പച്ചരി – 1കപ്പ്
ഉഴുന്ന് – 1ടീസ്പൂൺ
ഉലുവ ഒരു നുള്ള്
ചോറ് – അരക്കപ്പ്
ചുവന്നുള്ളി – 3
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര – അരടീസ്പൂൺ
ഒരു ദിവസം പഴക്കമുള്ള തേങ്ങാ വെള്ളം – അര കപ്പ്

Easy Dosa Recipe

Learn How to Make Easy Dosa Recipe :

പച്ചരി, ഉഴുന്ന്, ഉലുവ എന്നിവ നല്ലപോലെ കഴുകി വൃത്തിയാക്കി വെള്ളത്തിൽ 2 മണിക്കൂർ കുതിർക്കാനായി വെക്കുക. അതിനുശേഷം കുതിർക്കാനായി ഒഴിച്ച വെള്ളം മറ്റൊരു പാത്രത്തിൽ സൂക്ഷിച്ച് വെക്കുക. ഒരു മിക്സി ജാർ എടുത്ത് പച്ചരി, ഉഴുന്ന്, ഉലുവ, ചോറ്, ചുവന്നുള്ളി, ഉപ്പ് ആവശ്യത്തിന്, പഞ്ചസാര, തേങ്ങാ വെള്ളം എന്നിവ മുകളിൽ പറഞ്ഞ അതെ അവളിൽ ചേർത്ത് നേരത്തെ മാറ്റിവെച്ച കുതിർത്ത വെള്ളം ഉപയോഗിച്ച് നല്ലപോലെ അരച്ചെടുക്കുക. ഈ മാവ് 8 മണിക്കൂർ നേരത്തേക്ക് അടച്ചു വെച്ച് പുളിക്കാനായി എടുത്ത് വെക്കുക.

ശേഷം തുറന്ന് നോക്കിയാൽ മാവ് നല്ലപോലെ പൊന്തിവന്നതായി കാണാം. ഇത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. മാവിന്റെ ലൂസ് എങ്ങനെ വേണമെന്നത് ക്രമീകരിക്കുക. അതിനുശേഷം ദോശ ചട്ടി ചൂടായശേഷം അല്പം എണ്ണ തടവി ഒരു തവി മാവ് ഒഴിച്ച് പരത്തിയെടുക്കുക. ഒരു മൂടി വെച്ച് അടച്ചു വെച്ച് വേവിക്കുക. 5 മിനിറ്റു ശേഷം ദോശ മറിച്ചിടാതെ മറ്റൊരു പാത്രത്തിലേക്ക് എടുത്തു മാറ്റം. ഇതേപോലെ ബാക്കിയുള്ള മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം. Video Credits : sruthis kitchen

Read Also :

10 മിനുട്ടിൽ വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന മൈസൂർ പാക് റെസിപ്പി

ഉണ്ണിയപ്പം ശരിയാവുന്നില്ലേ, പഞ്ഞി പോലെ സോഫ്റ്റായ ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കാം

Breakfast recipeEasy Dosa recipeKerala Dosa Recipethattil kutti dosa
Comments (0)
Add Comment