Easy Cutlet Recipe

രുചികരമായ ഒരു വെറൈറ്റി കട്‍ലറ്റ്, കപ്പയും ബീഫും കൊണ്ട്, അതും വളരെ എളുപ്പത്തില്‍

Discover the ultimate Easy Cutlet Recipe that’s quick, delicious, and perfect for any occasion. Our step-by-step guide will help you create crispy, flavorful cutlets effortlessly. Get ready to savor homemade goodness!

About Easy Cutlet Recipe :

കേരളത്തിലെ പ്രധാനപ്പെട്ട ഒരു പലഹാരമാണ് കട്ലെറ്റ്‌. ആളുകളുടെ ഇഷ്ടമനുസരിച്ച് കട്ലെറ്റിലെ ഇൻക്രെഡിയൻസും മാറാറുണ്ട്. ഇറച്ചി വച്ചും പച്ചക്കറികള്‍ വച്ചുമെല്ലാം കട്‍ലറ്റ് മസാല തയ്യാറാക്കാറുണ്ട്. കപ്പയും ബീഫും വെച്ച് ഒരു കട്ലെറ്റ്‌ പരീക്ഷീച്ചാലോ.

Ingredients :

  • കപ്പ / മരച്ചീനി – 1/2 കിലോ
  • ബീഫ്‌   – 1/2 കിലോ
  • സവാള – 2 എണ്ണം (അരിഞ്ഞത്)
  • ഇഞ്ചി    – 1 ടീസ്പൂൺ
  • വെളുത്തുള്ളി  – 1 ടീസ്പൂൺ
  • പച്ചമുളക് – 4 എണ്ണം (അരിഞ്ഞത്)
  • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
  • മുളകുപൊടി – 1 ടേബിൾ സ്പൂൺ
  • ഗരം മസാല    -1 ടീസ്പൂൺ
  • മീറ്റ് മസാല  – 1 1/2 ടീസ്പൂൺ
  • ജീരക പൊടി – 1/2 ടീസ്പൂൺ
  • കുരുമുളകുപൊടി – 1/2 ടീസ്പൂൺ
  • മല്ലിയില – 1 തണ്ട് (അരിഞ്ഞത്)
  • കറിവേപ്പില – 1 തണ്ട് (അരിഞ്ഞത്)
  • വെള്ളം – 4 കപ്പ്
  • വെളിച്ചെണ്ണ – 1 കപ്പ്
  • ഉപ്പ് – പാകത്തിന്
  • മുട്ട – 1
  • കോൺഫ്ളക്സ് – ആവശ്യത്തിന്
Easy Cutlet Recipe
Easy Cutlet Recipe

Learn How to Make Easy Cutlet Recipe :

വൃത്തിയാക്കിയ കപ്പ ചെറിയ കഷണങ്ങളാക്കി വേവിച്ച് ഉടച്ചെടുക്കുക. ബീഫ്‌ ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടി മുളകുപൊടി മീറ്റ് മസാലയും ചേർത്ത് വേവിച്ചത്തിനു ശേഷം മിക്സിൽ ഇട്ടു ചെറുതായി അരച്ചെടുക്കുക .  ഇനി ഒരു നോൺ സ്റ്റിക് പാനിൽ ആവശ്യത്തിനു എണ്ണ ചൂടാക്കി  ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി, പച്ചമുളക്, മല്ലിയില, കറിവേപ്പില,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  എന്നിവ ചേർത്ത് സവാള ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. ഇനി അതിലേക്ക് മഞ്ഞൾപ്പൊടി,  മുളകുപൊടി, ഗരം മസാല, മഞ്ഞൾപൊടി ജീരകപ്പൊടി കുരുമുളകുപൊടി മീറ്റ് മസാല ഉപ്പ് എന്നിവ ചേർത്ത് കുറച്ച്  നന്നായി ഇളക്കുക.

മസാല മൂത്ത് വരുമ്പോഴേക്കും ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന ബീഫ് കൂടെ ചേർത്ത് നന്നായി ഇളക്കുക.  ശേഷം  വേവിച്ചു വച്ചിരിക്കുന്ന കപ്പയും മല്ലിയിലയും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ഈ മിശ്രിതം തണുത്തതിന് ശേഷം ചെറിയ ഭാഗങ്ങൾ എടുത്ത് വൃത്താകൃതിയിൽ ഉരുട്ടുക.ഒരു സ്പൂൺ കൊണ്ട് മുട്ട നന്നായി അടിച്ച് ഒരു ചെറിയ പാത്രത്തിൽ വയ്ക്കുക. കോൺഫ്ളക്സ് ചെറുതായി പൊടിച്ച് ഒരു പ്ലേറ്റിൽ മാറ്റി വയ്ക്കുക.  ഓരോ ഉരുളയും കട്ട്ലെറ്റിന്റെ  വലിപ്പത്തിൽ ചെറുതായി പരത്തി മുട്ടയിൽ മുക്കി കോൺഫ്ളക്സ് പൊടിച്ചതിൽ മുക്കി എടുക്കുക. ശേഷം ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കട്ട്ലറ്റ് ഇരുവശവും തിരിഞ്ഞ് വറുത്തെടുക്കുക. രുചികരമായ  കട്ലറ്റ് തയ്യാർ. Video Credits : Sheeba’s Recipes

Read Also :

കറുമുറെ തിന്നാൻ കളിയടക്ക ഇങ്ങനെ തയ്യാറാക്കി നോക്കൂ

ചെറുപയറും ഒരു പിടി ഉഴുന്നും കൊണ്ട് അടിപൊളി പലഹാരം