സോഫ്റ്റ് ആയ തേങ്ങാ പത്തിരിയുടെ രഹസ്യ രുചിക്കൂട്ട് ഇതാ!

Easy Coconut Pathiri Recipe

മുസ്ലിം വീടുകളിൽ മാത്രം കണ്ടുവന്നിരുന്ന പത്തിരി ഇന്ന് എല്ലാ വീടുകളിലും സുലഭമായി ഉണ്ടാക്കി വരാറുണ്ട്. റവ കൊണ്ടും അരിപ്പൊടി കൊണ്ടും ഒക്കെ പത്തിരി ഉണ്ടാക്കുന്ന രീതി ഇതിനോടകം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ തേങ്ങാ കൊണ്ട് എങ്ങനെ വ്യത്യസ്തമായതും രുചി ഉള്ളതുമായ സോഫ്റ്റ് പത്തിരി ഉണ്ടാക്കാമെന്നാണ് ഇന്ന് നോക്കാൻ പോകുന്നത്.

അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ഒന്നര, രണ്ട് കപ്പ് വെള്ളം ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു ടീസ്പൂൺ ഓയിലോ നെയ്യോ ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് നന്നായി തിളച്ചു വരുമ്പോഴേക്ക് ഇതിലേക്ക് രണ്ടോ മൂന്നോ ചുവന്നുള്ളി അരിഞ്ഞത് ഇട്ടുകൊടുക്കാം. അതിനുശേഷം ആവശ്യത്തിന് അരിപ്പൊടി ചേർത്തു കൊടുക്കാം. നല്ല തരി തരിപ്പില്ലാത്ത അരിപ്പൊടി വേണം ഇതിനായി ഉപയോഗിക്കാൻ. അതിനു ശേഷം തീ കുറച്ച് വെച്ച് ഇത്

Easy Coconut Pathiri Recipe

നന്നായി ഒന്ന് യോജിപ്പിച്ച് എടുക്കാവുന്നതാണ്. നന്നായി യോജിച്ച് വരുമ്പോഴേക്ക് ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങയും ചേർത്തു കൊടുത്തു നന്നായി ഒന്ന് ഇളക്കി എടുക്കാം. നന്നായി ഇളക്കി കഴിയുമ്പോഴേക്കും ഇതിലേക്ക് ഒരു ടീസ്പൂൺ ജീരകം ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി കൈ ഉപയോഗിച്ച് നന്നായി ഒന്ന് കുഴച്ച് എടുക്കാം.

എത്രയും നന്നായി കുഴക്കുന്നുവോ അത്രയും മയം പത്തിരിയ്ക്ക് കിട്ടും. പത്തിരി പരത്തുന്ന സമയത്തും ഉണ്ടാക്കുമ്പോഴും പൊട്ടിപ്പോകാതിരിക്കാൻ നന്നായി കുഴക്കുന്നത് സഹായിക്കും. അതിനുശേഷം കയ്യിൽ അല്പം വെളിച്ചെണ്ണ തേച്ച് സാധാരണ പത്തിരി ഉണ്ടാക്കാൻ പരത്തി എടുക്കുന്ന രീതിയിൽ മാവ് പരത്തി എടുക്കാവുന്നതാണ്. ഇങ്ങനെ പരത്തിയ പത്തിരി ഒരു ചെറിയ ഗോൾഡൻ കളർ രണ്ട് സൈഡിലും വരുന്ന സമയം വരെ ചുട്ടെടുക്കാം. വീഡിയോ കണ്ടു നോക്കൂ. YouTube Video

Read Also :

കൊതിയൂറും ഉണക്ക ചെമ്മീൻ റോസ്റ്റ്

വീണ്ടും വീണ്ടും ചോദിച്ച് വാങ്ങി കഴിക്കുന്ന സേമിയ ഉപ്പ്മാവ് റെസിപ്പി

Easy Coconut Pathiri Recipeeasy pathiri reciperice pathiri recipe
Comments (0)
Add Comment