ആവിയിൽ വേവിച്ച കിടു സ്നാക്ക്, കഴിച്ചു തുടങ്ങിയ നിർത്തൂല
Easy Chicken Momos Recipe
Ingredients :
- മൈദ -2 കപ്പ്
- ചിക്കന്‍ മിന്‍സ് – 1 കപ്പ്
- സോയാസോസ് – അര ടേബിള്‍ സ്പൂണ്‍
- സവാള – അരക്കപ്പ്
- കുരുമുളകുപൊടി – കാല്‍ ടേബിള്‍ സ്പൂണ്‍
- വിനാഗിരി – കാല്‍ ടേബിള്‍ സ്പൂണ്
- വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
- ബേക്കിംഗ് പൗഡര്‍-കാല്‍ ടേബിള്‍ സ്പൂണ്‍

Learn How To Make :
മൈദ, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ എല്ലാം ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലപോലെ ഇളക്കി മാറ്റിവെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ വെളുത്തുള്ളിയും ഉള്ളിയും എന്നിവ എല്ലാം ചേർത്ത് വഴറ്റുക. അരിഞ്ഞ ചിക്കൻ ചേർത്ത് ഇളക്കുക. ചിക്കൻ നന്നായി വേവുന്നത് വരെ ചെറിയ തീയിൽ വേവിക്കുക. അടുപ്പിൽ നിന്നുമാറ്റിവെക്കുക. ചിക്കനിനിലക്ക് കുരുമുളക്, സോയ സോസ്, ഉപ്പ്, വിനാഗിരി എന്നിവ ചേർത്ത് ഇളക്കുക. മൈദ മിശ്രിതം വൃത്താകൃതിയിൽ പരത്തുക. നാലോ അഞ്ചോ കഷ്ണങ്ങളാക്കി മുറിക്കുക. ഓരോ കഷണവും ചിക്കൻ മിശ്രിതം ഉപയോഗിച്ച് സ്റ്റഫ് ചെയ്ത് വശങ്ങൾ ഒരുമിച്ച് വയ്ക്കുക. ആവിയിൽ വേവിക്കുക. 10 മിനിറ്റ് ആവിയിൽ വേവിക്കുക. അതിനുശേഷം എണ്ണ വറുത്തെടുക്കുക. ഇളം തവിട്ട് വരെ ഡീപ്പ് ഫ്രൈ ചെയ്യുക. ചിക്കന്‍ മോമോസ് തയ്യാർ.
Read Also :
ഇനി ബേക്കറിയിൽ പോകേണ്ട! വീട്ടിൽതന്നെ 5 മിനുറ്റ് കൊണ്ട് തയ്യാറാക്കാം
മിക്സിയിൽ എല്ലാ ചേരുവകളും ചേർത്ത് ഒരൊറ്റ കറക്കം! പാൻകേക്ക് റെഡി