About Easy Chicken Kebab Recipe :
ചിക്കൻ കബാബ് കഴിച്ചിട്ടുണ്ടോ.? പേര് പോലെ അത്ര ബുദ്ധിമുട്ടൊന്നും ഇല്ല കേട്ടോ ഇത് തയ്യാറാക്കാൻ, വളരെ എളുപ്പത്തിൽ തയ്യാറാക്കാം ചിക്കൻ കബാബ് വീട്ടിൽ തന്നെ. ആവശ്യമായ ചേരുവകൾ താഴെ പറയുന്നു
Ingredients:
- Boneless chicken -350g
- Onion -1
- green chillies -2
- coriander leaves -1/2 cup
- ginger garlic paste -1&1/2 tsp
- lime juice -1 tbsp
- chilli powder -1/2 tbsp
- Coriander powder -1/2 tbsp
- Garam masala powder -1/2 tsp
- cumin seeds powder -1/2 tsp
- salt
- ghee -2 tbsp
Learn How to Make Easy Chicken Kebab Recipe :
ആദ്യം തന്നെ എല്ലില്ലാത്ത 350g ചിക്കൻ എടുക്കുക. നല്ലപോലെ കഴുകി വൃത്തിയാക്കി വെള്ളം വരാനായി സ്റ്റെയിനറിൽ ഇടുക. വെള്ളം നല്ലപോലെ പോയ ശേഷം ചിക്കൻ, സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മഞ്ഞൾപൊടി, ഗരം മസാല, മുളക്പൊടി, ജീരകപ്പൊടി, മല്ലിയില, അല്പം ചെറുനാരങ്ങാ നീര് എന്നിവ ചേർത്ത് മിക്സി ജാറിൽ ഒന്ന് കറക്കിയെടുക്കുക.
ശേഷം വുഡൻ സ്റ്റിക്കിൽ ഈ പേസ്റ്റ് ചെറിയ ഉരുളകൾ ആക്കി വെക്കുക. ഒരു സ്റ്റിക്കിൽ രണ്ടെണ്ണം വരെ ആക്കി വെക്കാം. ശേഷം ഒരു അലുമിനിയം പേപ്പറിൽ പൊതിഞ്ഞ് ആവി കയറ്റി വേവിക്കുക. 20 മിനിറ്റ് ശേഷം പുറത്തെടുക്കുക. പതിയെ അലുമിനിയം പേപ്പർ മാറ്റി, നെയ്യ് ചേർത്ത് ഫ്രൈ പാനിൽ ഒന്ന് പൊരിച്ചെടുക്കാം. അടിപൊളി രുചിയിൽ ചിക്കൻ കബാബ് റെഡി.
Read Also :
തട്ടുകട സ്റ്റൈൽ കൊത്തു പൊറോട്ട വീട്ടിൽ തയ്യാറാക്കാം
പാൽ വീട്ടിൽ ഉണ്ടോ?? ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതെ രുചിയിൽ കലകണ്ട് റെസിപ്പി